ഉഴപ്പിയെടുത്ത സിനിമ ആയതുകൊണ്ടാണ് പ്രേമത്തിന് അവാര്‍ഡ് ലഭിക്കാത്തതെന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ വിശദീകരണത്തിന് മറുപടിയുടെ പ്രേമം ടീം രംഗത്ത്. പ്രേമത്തിന്റെ സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദാണ് ജൂറിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സാറ് പറഞ്ഞത് കറക്ടാണ്, വളരെ കറക്റ്റ്!!! പ്രേമം എന്തു പടമാണല്ലേ? രണ്ടു വര്‍ഷം ഞങ്ങള്‍ കുറച്ചു പേര്‍ നല്ലോണം ഒഴപ്പി ഉണ്ടാക്കിയ പടം. അഭിനയിച്ചവരണങ്കി ഭയങ്കര ഒഴപ്പ്, അഭിനയിക്കുവാണോന്നു പോലും സംശയം ആയിപ്പോയി, പിന്നെ കൊറേ മണ്ടന്മ്മാര് ടെക്‌നിഷന്‍സ്… ക്യാമറ ഒണ്ടോന്നു തോന്നാത്ത പോലെയാണോ ക്യാമറയടുത്തുവെക്കുന്നെ? മ്യൂസിക്കാണന്നോണ്ടെങ്കില് ആവശ്യമില്ലാത്ത ഒരെടത്തുമില്ല!!! പിന്നെ ഇതൊക്കെയാണോ എഡിറ്റിംഗ്? എന്നാ ഒഴാപ്പാ!!! പിന്നെ ആ സൌണ്ടുംകൂടെ വന്നപ്പോ മൊത്തത്തിലൊരു റീയലിസ്‌റിക് ഫീല്…. ഛെ !!! ഇതിനൊക്കെ ചുക്കാന്‍ പിടിച്ച ഡയറക്ടറാണ് ഒന്നാം നംബര്‍ ഒഴപ്പന്‍… എന്നിട്ട് പടം ഓടിയതോ ആകെ പത്തിരുന്നൂറ്റമ്പത്ത് ദിവസം… കഷ്ട്ടം ഒഴപ്പെന്നല്ലാതെ ഇതിനൊക്കെ എന്താ പറയുക… ഓഡിയന്‍സും ഭയങ്കര ഒഴപ്പ്, ചുമ്മാ പോയി കാണുവാന്നെ പത്തും പതിനഞ്ചും തവണ തീയറ്ററില് അതും നല്ല ഉഗ്രന്‍ വ്യാജ സി ഡി (സെന്‍സര്‍ കൊപ്പി) ഉള്ളപ്പോ… പടം കണ്ടിട്ട് അന്യ സംസ്ഥാന ചലച്ചിത്ര ഉഴപ്പന്മാര്‍ അതിനെ പൊക്കി അടിച്ചേക്കുന്നു എന്താല്ലേ… അല്‍ഫോണ്‍സെ ശെരിക്കും നമ്മള്‍ ഇത്രേം ഒന്നും ഉഴപ്പാന്‍ പാടില്ലാരുന്നു അല്ലെ?
ഈ പറഞ്ഞതോക്കെയാണ് ഒഴപ്പെങ്കി ഞങ്ങളിനീം ഒഴപ്പും ഞങ്ങടെ ഒഴപ്പിഷ്ടപെടുന്ന ഓഡിയന്‍സിന് വേണ്ടി…
കൂടെ നിന്ന ഒഴപ്പന്മാരായ ഓഡിയന്‍സിന് ഒരുപാടു നന്ദി…
വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍
സൌണ്ട് ഡിസൈനര്‍സ് പ്രേമം