‘പ്രേമത്തി’ല്‍ കുടുങ്ങുന്നത്‌ പതിനായിരത്തിലേറെ യുവാക്കള്‍

alpകോച്ചി: പ്രേമം സിനിമ ഇന്റര്‍നെന്റില്‍ നിന്നു ഡൌണ്‍ലോഡ്‌ ചെയ്‌ത പതിനായിരത്തോളം യുവാക്കള്‍ക്കെതിരെ സൈബര്‍ സെല്‍ കേസെടുക്കും. സിനിമയുടെ നിര്‍മാതാവ്‌ അന്‍വര്‍ റഷീദ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്‌.
പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തത്‌ കാനഡയില്‍ നിന്നാണെന്നു സൈബര്‍ സെല്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍, കാനഡയില്‍ സംഭവം നടന്ന സാഹചര്യത്തില്‍ ചിത്രം അപ്‌ലോഡ്‌ ചെയ്‌ത വ്യക്തിക്കെതിരെ കേസെടുക്കാന്‍ ഇന്ത്യയിലെ നിയമപ്രകാരം സാധിക്കില്ല. ഈ സാഹചര്യത്തിലാണ്‌ പ്രേമം ഡൌണ്‍ലോഡ്‌ ചെയ്യുകയും സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുകയും ചെയ്‌ത ആയിരം പേരെയാണ്‌ പ്രാഥമികമായി പൊലീസ്‌ തിരിച്ചറിഞ്ഞിരിക്കുന്നത്‌.

ചിത്രം അപ്‌ലോഡ്‌ ചെയ്‌ത സൈറ്റില്‍ നിന്നു ആദ്യ ദിനം മാത്രി 300 പേരാണ്‌ ഡൌണ്‍ലോഡ്‌ ചെയ്‌തത്‌. ഇതില്‍ 13 പേര്‍ മറ്റു പല സൈറ്റുകളിലും ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്‌തിരുന്നു. അനധികൃതമായി ഡൌണ്‍ലോഡ്‌ ചെയ്‌ത ആയിരം പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും, മറ്റു സൈറ്റുകളിലേക്കു അപ്‌ലോഡ്‌ ചെയ്‌ത 13 പേരെ അറസ്റ്റ്‌ ചെയ്‌തു റിമാന്‍ ചെയ്യുകയും ചെയ്‌തു.
അയ്യായിരം പേരാണ്‌ വാട്‌സ്‌ അപ്‌ വഴി ചിത്രം ഷെയര്‍ ചെയ്‌തത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാട്‌സ്‌ അപ്‌ വഴി ഷെയര്‍ ചെയ്യാനുള്ള സൌകര്യാര്‍ഥം 13 കഷണങ്ങളാക്കിയാണ്‌ ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്‌. ഇത്തരത്തില്‍ എഡിറ്റ്‌ ചെയ്‌തത്‌ എവിടെ നിന്നാണെന്നും കണ്ടെത്തും. ചിത്രം പ്രചരിപ്പിക്കുന്നതും അനധികൃതമായി കൈവശം സൂക്ഷിക്കുന്നതും പത്തു വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ്‌. ചിത്രം അനധികൃതമായി ഡൌണ്‍ലോഡ്‌ ചെയ്‌തവര്‍ക്കു ആറു വര്‍ഷം വരെ തടവു ലഭിക്കാം

Top