88 വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നു; 1928 ലാണ് ഇതിനുമുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ക്യൂബയിലെത്തിയത്

ഹവാന : 88 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നു എന്ന ചരിത്ര സംഭവത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ രണ്ട് ദിവസത്തെ ക്യൂബ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. 1928 ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ഇതിനുമുന്‍പ് ക്യൂബ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്.

മാസങ്ങള്‍ക്ക് മുമ്പ് റൌള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ ക്യൂബ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രയുടെ ഭാഗമായാണ് ഒബാമ ക്യൂബ സന്ദര്‍ശിക്കുന്നത്. 2015ല്‍ അമേരിക്കല്‍ ഉച്ചകോടിയില്‍ വെച്ച് ഒബാമയും റൌള്‍ കാസ്‌ട്രോയും ഹസ്തദാനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ശീതയുദ്ധത്തിന് അവസാനമാകുമെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു അത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒബാമയെ വരവേല്‍ക്കാന്‍ ക്യൂബ ഒരുങ്ങിക്കഴിഞ്ഞു. പ്രതീക്ഷയും ആശങ്കയുമായി സംയുക്ത പ്രതികരണമാണ് ക്യൂബക്കാര്‍ പ്രകടിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒബാമയുടെ സന്ദര്‍ശനത്തോടെ ശീതയുദ്ധത്തിന് അവസാനമാവുകയും പുതിയ വാണിജ്യ ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ഒബാമ അര്‍ജന്റീനയിലേക്ക് പോകും.

Top