കേന്ദ്രത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു; അരുണാചലില്‍ ഇനി രാഷ്ട്രപതി ഭരണം”

ന്യൂ‍ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.ഭരണ ​പ്രതിപക്ഷ തര്‍ക്കത്തെ തുടര്‍ന്ന്​ രാഷ്​ട്രീയ പ്രതിസന്ധി രൂക്ഷമായിരുന്നതിനാല്‍ അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ ശിപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരുണാചല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍റെ പ്രതിനിധിസംഘം പ്രണബ് മുഖര്‍ജിക്കു നിവേദനം നല്‍കിയിരുന്നു. കൂടാതെ ശിപാര്‍ശ ചോദ്യംചെയ്ത് സുപ്രീംകോടതിയെയും കോണ്‍ഗ്രസ് സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ശിപാര്‍ശക്ക് അംഗീകാരം നല്‍കിയത്.
അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അവിടത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിനിധിസംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് ശുപാര്‍ശ ചെയ്യാന്നുള്ള കാരണമെന്തെന്ന് രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

ശുപാര്‍ശ ചോദ്യംചെയ്ത് കോണ്‍ഗ്രസ് പ്രതിനിധിസംഘം സുപ്രീം കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഈ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത്. കോണ്‍ഗ്രസിലെ 21 വിമത എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നിന്നു സ്പീക്കര്‍ നബാം റേബിയയ്ക്കെതിരെ ഇംപീച്ച്മെന്റ് നീക്കം നടത്തിയിരുന്നു. അതിന് അവസരമൊരുക്കിയ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു ഹൈക്കോടതി വിധിച്ചു. തുടര്‍ന്നു പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണു കേന്ദ്രമന്ത്രിസഭ അരുണാചലില്‍ രാഷ്ടപതിഭരണം ശുപാര്‍ശ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ ഭരണഘടന അംഗീകരിച്ച് റിപ്പബ്​ളിക് ആയതിന്റെ 66–ാം വാര്‍ഷികദിനത്തിനു തൊട്ടുമുന്‍പാണു ഭരണഘടന ചവിട്ടിമെതിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് അരുണാചല്‍ മുഖ്യമന്ത്രി നബാം തുകിക്കൊപ്പം രാഷ്ട്രപതിയെ സന്ദര്‍ശിച്ചശേഷം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു. പാര്‍ലമെന്റിലും കോടതിയിലും ജനങ്ങള്‍ക്കൊപ്പം നിന്നും ഇതിനെതിരെ പോരാടും. ജനാധിപത്യം അപകടത്തിലായിരിക്കുന്നതു ജനമധ്യത്തില്‍ തുറന്നുകാട്ടും: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവു കൂടിയായ ഗുലാം നബി പറഞ്ഞു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാനമായ സംസ്ഥാനത്തു ഭരണ അസ്ഥിരതയുണ്ടാക്കുന്നത് അപകടകരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Top