
ന്യൂഡൽഹി:ആത്മവിശ്വാസമുള്ള രാഷ്ട്രം നിർമ്മിക്കാൻ ആത്മവിശ്വാസവും,ഭാവി പ്രതീക്ഷകളുമുള്ള യുവതലമുറക്കാണ് സാധിക്കുകയെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഒരാളുടെ അന്തസിനെയും വ്യക്തിപരമായ ഇടത്തെയും അവഹേളിക്കാതെ ഒരാൾക്കു മറ്റൊരാളുടെ കാഴ്ചപ്പാടുമായി വിയോജിക്കാനും ചരിത്രപ രമായ കാര്യങ്ങളിൽ എതിരഭിപ്രായം പ്രകടിപ്പിക്കാനും സാധിക്കുമ്പോഴാണ് പൗരബോധമുള്ള രാഷ്ട്രം ഉണ്ടാകുകയെന്ന് രാഷ്ട്രപതി . റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരബോധമുള്ള ജനങ്ങളാണ് പൗരബോധമുള്ള രാഷ്ട്രം നിർമിക്കുക. ആഘോഷ വേളകളിലോ പ്രതിഷേധ വേളകളിലോ നമ്മുടെ അയൽക്കാർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കാതിരിക്കുമ്പോഴും അടുത്ത വീട്ടുകാർക്കുള്ള സ്ഥാനവും സ്വകാ ര്യതയും അവകാശങ്ങളും മാനിക്കുമ്പോഴുമാണ് ഇതു സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് എന്നാൽ അവിടത്തെ ജനങ്ങൾ തന്നെയാണ്. പൗരൻമാർ ചെയ്യുന്നതു കേവലം ഒരു റിപ്പബ്ലിക് നിർമിച്ച് നിലനിർത്തുകയല്ല; മറിച്ച് അവർ ആ രാ ഷ്ട്രത്തിന്റെ ഉടമസ്ഥരും ആ രാഷ്ട്രത്തെ നിലനിർത്തുന്ന സ്തംഭങ്ങളും തന്നെയാണ്. അവർ ഓരോരുത്തരും രാജ്യത്തിന്റെ ഓരോ തൂണുകളാണ്.ഒരു കുടുംബം സൃഷ്ടിക്കുന്നതുപോലെയോ അയൽക്കൂട്ടം കെട്ടിപ്പടുക്കുന്നതുപോലെയോ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതു പോലെയോ ഒരു സംരംഭം യാഥാർഥ്യമാക്കുന്നതുപോലെയോ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതുപോലെയോ ആണു രാഷ്ട്രനിർമാണം. ഒരു സമൂഹസൃഷ്ടിക്കു സമാനവുമാണതെന്നും രാഷ്ട്രപതി പറഞ്ഞു.
ഒരാളുടെ അന്തസിനെയും വ്യക്തിപരമായ ഇടത്തെയും അവഹേളിക്കാതെ ഒരാൾക്കു മറ്റൊരാളുടെ കാഴ്ചപ്പാടുമായി വിയോജിക്കാനും ചരിത്രപരമായ കാര്യങ്ങളിൽ എതിരഭിപ്രായം പ്രകടിപ്പിക്കാനും സാധിക്കുമ്പോഴാണ് പൗരബോധമുള്ള രാഷ്ട്രം ഉണ്ടാകുകയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരബോധമുള്ള ജനങ്ങളാണ് പൗരബോധമുള്ള രാഷ്ട്രം നിർമിക്കുക. ആഘോഷ വേളകളിലോ പ്രതിഷേധ വേളകളിലോ നമ്മുടെ അയൽക്കാർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കാതിരിക്കുമ്പോഴും അടുത്ത വീട്ടുകാർക്കുള്ള സ്ഥാനവും സ്വകാ ര്യതയും അവകാശങ്ങളും മാനിക്കുമ്പോഴുമാണ് ഇതു സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് എന്നാൽ അവിടത്തെ ജനങ്ങൾ തന്നെയാണ്. പൗരൻമാർ ചെയ്യുന്നതു കേവലം ഒരു റിപ്പബ്ലിക് നിർമിച്ച് നിലനിർത്തുകയല്ല; മറിച്ച് അവർ ആ രാ ഷ്ട്രത്തിന്റെ ഉടമസ്ഥരും ആ രാഷ്ട്രത്തെ നിലനിർത്തുന്ന സ്തംഭങ്ങളും തന്നെയാണ്. അവർ ഓരോരുത്തരും രാജ്യത്തിന്റെ ഓരോ തൂണുകളാണ്.
ഒരു കുടുംബം സൃഷ്ടിക്കുന്നതുപോലെയോ അയൽക്കൂട്ടം കെട്ടിപ്പടുക്കുന്നതുപോലെയോ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതു പോലെയോ ഒരു സംരംഭം യാഥാർഥ്യമാക്കുന്നതുപോലെയോ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതുപോലെയോ ആണു രാഷ്ട്രനിർമാണം. ഒരു സമൂഹസൃഷ്ടിക്കു സമാനവുമാണതെന്നും രാഷ്ട്രപതി പറഞ്ഞു.60 ശതമാനത്തിലേറെ വരുന്ന ഇന്ത്യൻ പൗരന്മാരും 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്.അവരിലൂടെയാണ് നാം പ്രതീക്ഷകൾ നേടിയെടുക്കേണ്ടത്.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്ക്കരിക്കുന്നതിനൊപ്പം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ജനിതക ഘടനാശാസ്ത്രം, റോബട്ടിക്സ്, ഓട്ടമേഷന്‍ തുടങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അഭിമുഖീകരിക്കത്തക്കവിധം പ്രസക്തമാക്കി മാറ്റുകയും വേണം.യുവജനങ്ങളെ മൽസരക്ഷമതയുള്ളവരാക്കി മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ക്കായി ഗണ്യമായ അളവില്‍ വിഭവങ്ങള്‍ വകയിരുത്തിയിട്ടുണ്ട്.ഇവ പ്രയോജനപ്പെടുത്താൻ യുവജനങ്ങൾ തയ്യാറാകണം.സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കാന്‍ ഗവണ്മെന്റുകള് നയങ്ങള്‍ കൊണ്ടു വരുന്നുണ്ട്.എന്നാൽ അത് ഫലപ്രദമാക്കാൻ കുടുംബവും,സമൂഹവും ഒരുമിച്ച് കൈകോർക്കണം.ദാരിദ്ര്യവും പട്ടിണിയും നിർമാര്‍ജനം ചെയ്യാനും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യവും സാര്‍വത്രികമാക്കുന്നതിനും, പെണ്മക്കള്ക്ക് എല്ലാ മേഖലകളിലും തുല്യാവസരങ്ങള് നല്‍കുന്നതിനും നമ്മെ പ്രതിജ്ഞാബദ്ധരാകണം.