രാഷ്ട്രപതിയുടെ മകൾക്കും ഫെയ്‌സ്ബുക്കിൽ രക്ഷയില്ല; തുടർച്ചയായി മോശം സന്ദേശം അയച്ചയാളെ തിരിച്ചറിഞ്ഞു

ക്രൈം ഡെസ്‌ക്

ഡൽഹി: ഇന്ത്യൻ രാഷ്ട്രപതിയുടെ മകൾക്കും സോഷ്യൽ മീഡിയയിൽ രക്ഷയില്ല. സോഷ്യൽ മീഡിയയുടെ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ മകളും രാഷ്ട്രീയ പ്രവർത്തകയുമായ യുവതിയ്ക്കു നേരിടേണ്ടി വന്നത്. ഇതേ തുടർന്നു ഇവർ നൽകിയ പരാതിയും, തുടർ നടപടികളുടെയും ഭാഗമായി യഥാർഥ് പ്രതിയെ കണ്ടെത്താനും സാധിച്ചു.
രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിതാ മുഖർജിയ്ക്കാണ് ഫെയ്‌സ്ബുക്കിലെ ലൈംഗിക അതിക്രമത്തിനു ഇരയാകേണ്ടി വന്നത്. പ്രതാ മണ്ഡൽ എന്നു പരിചയപ്പെടുത്തി ഫെയ്‌സ്ബുക്കിൽ ഇവരുടെ സൗഹൃദം തേടിയെത്തിയ യുവാവാണ് ലൈംഗികതയിലേയ്ക്കു പിന്നീട് കടന്നത്. നിരവധി തവണ ഇയാൾ ഇവരുമായി ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും, മോശം ചിത്രങ്ങൾ അയക്കുകയും ചെയ്തു. എന്നാൽ, ഇവർ മറുപടി നൽകാതിരിക്കുകയും, യുവാവിനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടും ഇയാൾ വഴങ്ങിയില്ല.
ഒടുവിൽ ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെ മറ്റൊരു അക്കൗണ്ട് വഴിയായി ശല്യം. ഒടുവിൽ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top