
പത്തനംതിട്ട : പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പത്ര ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള പോര് സോഷ്യല്‍ മീഡിയയിലൂടെയുള്‍പ്പടെ രൂക്ഷമായിരിക്കുകയാണ്. പത്രമാധ്യമങ്ങളുടെ അപ്രമാദിത്വവും പതിവായുള്ള സ്ഥാനം പങ്കുവെയ്ക്കലും ചോദ്യം ചെയ്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദൃഷ്യമാധ്യമപ്രവര്‍ത്തകര്‍ മത്സരരംഗത്തെത്തിയത്. മുന്‍ സംസ്ഥാന ഭാരവാഹിയായ ബോബിഎബ്രഹാം, തന്നെ ഏകകണ്ഠമായി പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നതാണ് ദൃശ്യമാധ്യമപ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. വര്‍ഷങ്ങളായി ചിലര്‍മാത്രം ക്ലബ്ബിന്റെ സാരഥ്യം ഏറ്റെടുക്കുകയും ഇത് ദുരുപയോഗം ചെയ്യുന്നതും പതിവായിരുന്നു.
പഴയ ഭരണസമിതിയുടെ കാലത്ത് ആന്റോ ആന്റണി എംപി ഒരുക്കിയ ലക്ഷദ്വീപ് യാത്രയില്‍ ചാനലുകളിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ആരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. യൂണിയന്‍ മെമ്പര്‍മാര്‍ക്കാണ് പ്രഥമപ്രാധാന്യം എന്നു പറഞ്ഞെങ്കിലും ഭാരവാഹികളില്‍ ചിലരുടെ ഉപചാപകരായ ചില ലോക്കല്‍ചാനല്‍റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തുകയും ചെയ്തു. കെ.ജെ.യുവിന്റെ ഭാരവാഹികൂടിയായ ലോക്കല്‍ചാനല്‍റിപ്പോര്‍ട്ടറാണ് ക്ലബ്ബിനെ നിയന്ത്രിക്കുന്നത്. ഓഫീസ് സെക്രട്ടറിയുടെ സെക്രട്ടറി എന്നാണ് ഇയാളെ അറിയപ്പെടുന്നതും. ഇതിനെയൊക്കെ ചോദ്യം ചെയ്താണ് ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ച് രംഗത്ത് വന്നത്.
ദീപികയിലെ ബിജുകുര്യനെ സെക്രട്ടറിയായും മലയാളമനോരമയിലെ ബോബിഎബ്രഹാമിനെ പ്രസിഡന്റായും നേരത്തെ തീരുമാനിച്ചുവെന്നും അതിനാല്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടെന്നും ചിലര്‍ തീരുമാനിക്കുകയും ഇത് പ്രസ്‌ക്ലബ്ബില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. പുതിയഭാരവാഹികള്‍ എത്തിയാല്‍ കണക്കുകാര്യങ്ങളും മറ്റും ചോദ്യംചെയ്യുമെന്ന ഭയവും ഇവര്‍ക്കുണ്ടായിരുന്നു. ക്ലബ്ബിലെ പരസ്യ മദ്യപാനമടക്കം ചോദ്യംചെയ്താണ് വിഷ്വല്‍മിഡിയ മത്സരിക്കാന്‍ തയ്യറായി മുന്നോട്ട് വന്നത്. സ്ഥാനം പങ്കുവെയ്ക്കുന്ന പതിവ് രീതി വേണ്ടെന്നും മറ്റുള്ളവര്‍ക്കും അവസരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മനോരമയുടെ പ്രതിനിധികള്‍ ഏറെയുള്ള ക്ലബ്ബില്‍ ഭൂരിപക്ഷ സ്ഥാനമാനങ്ങളും കയ്യടക്കാനായിരുന്നു ബോബിയുടെ ശ്രമം. അധ്യക്ഷപദവി കൂടാതെ ഉപാധ്യക്ഷനും ജോയിന്റ് സെക്രട്ടറിയും എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ രണ്ടുപേരും മനോരമയില്‍ നിന്നുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബോബി മാത്രമാണ് മത്സരിച്ചു ജയിച്ചത്. ബാക്കിയെല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിനാല്‍ മംഗളത്തിലെ സജിത് പരമേശ്വരനെ പ്രസിഡന്റാക്കണമെന്ന് വിഷ്വല്‍മിഡിയ ഒന്നടങ്കം ആവശ്യപ്പെട്ടു. പകരം സെക്രട്ടറി പദവി വിഷ്വല്‍മീഡിയക്ക് നല്‍കി ബാലന്‍സ് ചെയ്യാമെന്നും നിര്‍ദ്ദേശം വെച്ചു. എന്നാല്‍ മധ്യസ്ഥനായെത്തിയ മുന്‍ പ്രസിഡന്റ് സാംചെമ്പകത്തില്‍ ഇതൊന്നും സജിത്തിനെയോ മറ്റുള്ളവരെയോ അറിയിച്ചില്ല. അതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്.
അംഗസംഖ്യയില്‍ കുറവാണെങ്കിലും ശക്തമായ മത്സരം ഇവര്‍ കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു. കൈരളി ടിവിയിലെ ബിജേഷ് ബോബി എബ്രഹാമിനെതിരെ പ്രസിഡന്റു സ്ഥാനത്തേക്കും ബിജുകുര്യനെതിരെ ജയ്ഹിന്ദ് ടിവിയിലെ സുജിത് സുരേന്ദ്രന്‍ സെക്രട്ടറിയായും മത്സരിച്ചു. ഇവരെ യുവതുര്‍ക്കികള്‍ എന്ന് ആദ്യം പരിഹസിച്ച ബോബിഎബ്രഹാം അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷങ്ങളില്‍ മത്സരത്തെ പത്ര ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ തമ്മമിലുള്ള മത്സരം എന്നാക്കി വോട്ടര്‍മാരെവീടുകയറി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
എങ്കിലും പത്രപ്രവര്‍ത്തകരില്‍ ചിലരുടെയും വോട്ട് നേടി നിസാരവോട്ടുകള്‍ക്കായിരുന്നു ബിജേഷും സുജിത്തും പരാജയപ്പെട്ടത്. എതിരില്ലാതെ തെരഞ്ഞെടിക്കപ്പെട്ട ജനംടിവിയുടെ റിപ്പോര്‍ട്ടര്‍ ഉമേഷിനെയും ക്യാമറമാന്‍ ഹരികൃഷ്ണനെയും സ്വന്തം പക്ഷത്താക്കി ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും ബോബിഎബ്രഹാം ശ്രമംനടത്തിയിരുന്നു. ഇതും ഫലം കാണാതെ വന്നതോടെയാണ് പിണറായി വിജയന്‍ മാധ്യമങ്ങളോട് ആക്രോശിച്ച സംഭവം മുതലെടുത്ത് വീണ്ടും ദൃശ്യമാധ്യമപ്രവര്‍ത്തകരെ ഫെയ്സ് ബുക്കിലൂടെ ബോബി അപഹസിച്ചത്.
ഒരു പ്രസ്‌ക്ലബ്ബ് പ്രസിഡന്റിന് ഇത്തരം പ്രസസ്താവനകള്‍ ഭൂഷണമാണോ എന്ന് ചിലര്‍ ചോദിച്ചതോടെയാണ് പ്രസ്‌ക്ലബ്ബ് വാട്സാപ് ഗ്രൂപ്പിലും ഫെയ്സ്ബുക്കിലും വീണ്ടും വാക്പോരുയര്‍ന്നത്. ദൃശ്യമാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം ആക്ഷേപിച്ച ബോബിയ്ക്ക് പിന്തുണയുമായി മാധ്യമത്തിലെ ,സീനിയര്‍ റിപ്പോര്‍ട്ടറും കെയുഡബ്ലുജെയുടെ പഴയ നേതാവുമായ എ.ജെ ബാബു അടക്കം രംഗത്ത് വന്നതും തര്‍ക്കത്തിന് ആഴംകൂട്ടി. കേരളകൗമുദിയിലെ സബ്എഡിറ്റര്‍ വിനോദ് ഇളകൊളളൂരിന്റെ പോസ്റ്റും ചേരിപ്പോരിന് വഴിയൊരുക്കി.
ബോബിയുടെ വിമര്‍ശനം ഭരണപക്ഷചാനലിനെതിരായുള്ള വ്യക്തിപരമായ ആക്ഷേപമായതോടെയാണ് ചാനലുകള്‍ ഒരുമിച്ച് ബഹിഷ്‌കരണത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമായത്. ചില പ്രാദേശിക ചാനലുകളുടെ മാധ്യമുപ്രവര്‍ത്തകരെ മുന്നിലിരുത്തി വാര്‍ത്താസമ്മേളനങ്ങള്‍നടത്തുന്നുണ്ടെങ്കിലും ദൃശ്യമാധ്യമങ്ങളെ ആരെയും ക്ലബ്ബില്‍ കാണാതായതോയെ പലരും വാര്‍ത്താസമ്മേളനങ്ങള്‍ പ്രസ്റിലീസിലൊതുക്കുകയുമാണ്. പ്രാദേശിക ദൃശ്യമാധ്യമങ്ങള്‍ മുഖ്യാധാരാ മാധ്യമങ്ങള്‍ക്ക് വിഷ്വല്‍ നല്‍കുമെന്നും അങ്ങനെ വാര്‍ത്ത പ്രസിദ്ധീകരിക്കുമെന്നും പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ വര്‍ത്താസമ്മേളനംനടത്താനെത്തുന്നവരെ തെറ്റിദ്ധരിപ്പിക്കും.
പക്ഷെ വാര്‍ത്താസമ്മേളനങ്ങള്‍ ടെലിവിഷനിലൂടെ പുറം ലോകമറിയാതായതോടെ പലരും വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ച് ദൃശ്യമാധ്യമങ്ങളുടെ ഓഫീസുകളിലെത്തി ബൈറ്റ് നല്‍കാന്‍ തുടങ്ങി. ഇതോടെയാണ് ദൃശ്യമാധ്യങ്ങള്‍ സംഘടിച്ച് സമാന്തര വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മീഡിയാ ക്ലബ്ബ് തുറക്കാനും ഇവര്‍ തീരുമാനിച്ചു കഴിഞ്ഞു. പത്തനംതിട്ടയിലെ പ്രമുഖ കര്‍ഷകനും ജനപ്രതിനിധിയുമായ വ്യവസായിയില്‍ നിന്ന് ബോബി എബ്രാഹം പ്രസ്‌ക്ലബ്ബിന്റെ പേരില്‍ ഒരു ലക്ഷം രൂപ സംഭാവനായി, കൈപ്പറ്റിയതായും ഇത് ക്ലബ്ബിലെ എക്സ്‌ക്യൂട്ടവ് കമ്മിറ്റി പോലും അറിയാതെയാണെന്നും പറയപ്പെടുന്നുണ്ട്.
അതെസമയം, പത്തനംതിട്ട പ്രസ്‌ക്ലബ്ലിലെ പത്രദൃശ്യമാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള പോരിന് പരിഹാരം കാണാന്‍ കെയുഡബ്ല്യൂജെ ഇടപെടാന്‍ തയ്യാറാകാത്തതും കൂടുതല്‍ പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്.