പെണിന്റെ ശബ്ദം കേട്ടപ്പോള്‍ സ്വന്തം നഗ്ന ചിത്രം അയച്ചുകൊടുത്ത ഓര്‍ത്തഡോക്‌സ് വൈദികന്‍ കുടുങ്ങി

പത്തനംതിട്ട: സോഷ്യല്‍ മീഡിയയിലെ ഞെരബ് രോഗികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സംഘത്തിന്റെ വലയിലായത് ഓര്‍ത്തഡോക്‌സ്വൈദീകന്‍. വ്യാജ പ്രൊഫൈലലുകള്‍ സൃഷ്ടിച്ച് പെണ്‍കുട്ടികളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘം വൈദികനെ കുരുക്കിയതോടെ സംഭവം പോലീസ് കേസാവുകയായിരുന്നു. ഞെരബ് രോഗിയായ വൈദികന്‍ സ്വന്തം നഗ്ന വീഡിയോകള്‍ പെണ്ണാണെന്ന് കരുതി അക്കൗണ്ട് ഉടമയ്ക്ക് അയച്ചു കൊടുത്തപ്പോള്‍ ഇത് പബ്ലിക് ആക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് 10,000 രൂപ. ആറായിരത്തിന് കച്ചവടമുറപ്പിച്ച് പണം നല്‍കി. ആറായിരം കിട്ടിക്കഴിഞ്ഞപ്പോള്‍ തട്ടിപ്പു സംഘം വീണ്ടും 4000 കൂടി ആവശ്യപ്പെട്ട് ബ്ലാക്‌മെയിലിങ് തുടങ്ങി. ഗത്യന്തരമില്ലാതെ വൈദികന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോട്ടയം കൂരോപ്പട മേച്ചേരിക്കാട്ടു വീട്ടില്‍ രേണുമോള്‍ (24), സുഹൃത്ത് തിരുവനന്തപുരം കണിയാപുരം ചാന്നാങ്കര പുന്നവീട്ടില്‍ കൊക്ക് സുരേഷ് എന്നു വിളിപ്പേരുള്ള സുരേഷ് (28) എന്നിവരെയാണ് പെരുമ്പെട്ടി എസ്‌ഐ എംആര്‍ സുരേഷ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളി പാടിമണ്‍ സ്വദേശിയായ 48 വയസുള്ള വൈദികനാണ് കബളിപ്പിക്കപ്പെട്ടത്. ഗീതു അച്ചു എന്ന പ്രൊഫൈലില്‍ നിന്ന് ഇദ്ദേഹത്തിന്റെ പ്ലസ്ടുവിന് പഠിക്കുന്ന മകന്റെ ഫേസ്ബുക്ക് ഐഡിയിലേക്ക് ആണ് ആദ്യം ഫ്രണ്ട് റിക്വസ്റ്റ് വന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

renukak

അത് ഇദ്ദേഹം ഏറ്റെടുത്ത് സൗഹൃദത്തിലായി. പിന്നീട് ഗീതു അച്ചുവുമായി മെസഞ്ചര്‍ ചാറ്റിങും തുടങ്ങി. സ്വതവേ ഞരമ്പനായ പുരോഹിതന്‍ ഗീതു അച്ചുവിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ തുടങ്ങി. രണ്ടു കൂട്ടരും നീലച്ചിത്രങ്ങള്‍ പരസ്പരം കൈമാറാന്‍ തുടങ്ങി. ഇതിനിടെ പുരോഹിതന്റെ നഗ്ന വീഡിയോ ഗീതു അച്ചു ആവശ്യപ്പെട്ടു. മൂന്ന് വീഡിയോ പുരോഹിതന്‍ അയച്ചു കൊടുത്തു. ഇതിന് ശേഷമാണ് പുരോഹിതന്റെ നമ്പര്‍ ആവശ്യപ്പെട്ടത്. പരസ്പരം നമ്പര്‍ കൊടുത്ത് വിളി തുടങ്ങി. ഇതിനിടെയാണ് ഒരു ദിവസം മറ്റൊരു നമ്പരില്‍ നിന്ന് കോള്‍ വന്നത്. ഇതുവരെയുള്ള അശ്ലീല ചാറ്റുകള്‍ എല്ലാം വീഡിയോ ആക്കിയിട്ടുണ്ട്. ഇതിന് പുറമേ പുരോഹിതന്റെ നഗ്നവീഡിയോയും കൈയിലുണ്ട്. നാട്ടുകാര്‍ക്ക് എല്ലാം അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ 10,000 രൂപ നല്‍കണം. ഞെട്ടിപ്പോയ പുരോഹിതന്‍ അനുരഞ്ജന ചര്‍ച്ച തുടങ്ങി. ഒടുവില്‍ ആറായിരം രൂപ കൊടുക്കാന്‍ വൈദികന്‍ തയാറായി.

കോട്ടയം കൂരോപ്പടയിലുള്ള ബാങ്കിന്റെ ശാഖയില്‍ അക്കൗണ്ടുള്ള ഒരു വയോധികയുടെ പേരിലേക്കാണ് പണം ഇട്ടു കൊടുത്തത്. ഇത് പ്രതികളില്‍ ഒരാളായ രേണുമോളുടെ മുത്തശിയുടെ നമ്പര്‍ ആയിരുന്നു. ഇതിന് ശേഷം കുറേ ദിവസം കഴിഞ്ഞ് 2000 രൂപ കൂടി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വീഡിയോ യുട്യൂബില്‍ ഇടുമെന്നായിരുന്നു ഭീഷണി. ഇതോടെ പുരോഹിതന്‍ എസ്പിക്ക് പരാതി നല്‍കി. തന്റെ വിവരങ്ങള്‍ ഒന്നും പുറത്തു പോകരുതെന്നായിരുന്നു ഡിമാന്റ്. വടശേരിക്കരയ്ക്ക് സമീപമുള്ള ഇടവകയിലാണ് പുരോഹിതന്‍ സേവനം അനുഷ്ഠിക്കുന്നത്. കേസിന്റെ അന്വേഷണം പെരുമ്പെട്ടി പൊലീസിന് കൈമാറി. ബാങ്ക് അക്കൗണ്ട് നമ്പരും ഫോണ്‍ നമ്പരുമുള്ളതിനാല്‍ ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.

Top