കണ്ണൂര്‍: കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ വൈദികന്‍ റോബിന്‍ വടക്കുഞ്ചേരി പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നാലാഴ്ച മുന്‍പ് പ്രസവിക്കുകയും ചെയ്ത സംഭവം മൂടിവെക്കാന്‍ പ്രതിയും പ്രതിയെ രക്ഷിക്കാന്‍ സഭയും നടത്തിയത് വന്‍ഗൂഢാലോചന. സംഭവം മൂടിവെക്കാനായി ഒരു കോടി രൂപ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വാഗ്ദാനം ചെയ്തെന്നും ഇതില്‍ പത്തു ലക്ഷം രൂപ ഇവര്‍ക്ക് കൈമാറിയതായും അറിയുന്നു.
വൈദികന്‍ കുട്ടിയെ നിരന്തരമായി പള്ളിമേടയില്‍ വെച്ച് പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുട്ടിയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതി നടത്തിയത്. മാതാപിതാക്കള്‍ക്ക് സത്യം ബോധ്യമായതിനെത്തുടര്‍ന്ന് പിന്നീട് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമായി. സംഭവം പുറത്തായതിനെ തുടര്‍ന്ന് ആരോ രഹസ്യമായി വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യം ചെയ്യലില്‍ തന്റെ പിതാവ് തന്നെയാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്നും പിതാവില്‍ നിന്നുമാണ് താന്‍ ഗര്‍ഭിണിയായതെന്നുമാണ് കുട്ടി ആദ്യം പറഞ്ഞത്.
വൈദികനെ രക്ഷപ്പെടുത്താനും സംഭവം ഒതുക്കിത്തീര്‍ക്കുവാനുമായി മാതാപിതാക്കളുമായി ചേര്‍ന്ന് നടത്തിയ ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത്. ഇതിനായി ഇവര്‍ക്ക് വാഗ്ദാനം ചെയ്തതാണ് ഒരു കോടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭിണിയാക്കിയതിനു പിതാവിനെതിരെ കേസെടുക്കുമെന്നും ജയിലിലടക്കുമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് കുട്ടി സത്യം തുറന്നു പറയുന്നത്.
ക്രിസ്തീയ സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഇവിടെ വൈദികന്റെ ഒരു വിശ്വസ്തയെ പരിചരണത്തിനായി നിര്‍ത്തുകയും ചെയ്തു. ഈ വിശ്വസ്തയെക്കുറിച്ചും നാട്ടില്‍ നല്ല വാര്‍ത്തയല്ല പ്രചരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച കാര്യം ആശുപത്രി അധികൃതരും മറച്ചുവെച്ചു.
തങ്ങളുടെ ഭാഗത്തു നിന്നും പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന കാണിക്കാനുള്ള തീവ്രശ്രമങ്ങളാണ് ആശുപത്രി അധികൃതര്‍ നടത്തുന്നത്. പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്ന് കാണിക്കാനാണിത് വയസ് 18ആക്കിയത്. മാത്രമല്ല പിതൃത്വം ആശുപത്രിയില്‍ രേഖപെടുത്തിയില്ല. അവിടെ വിവാഹം കഴിഞ്ഞില്ല എന്നാണ് കൊടുത്തത്. 18വയസന്നാണ് ആശുപത്രി അധികൃതര്‍ കൂത്തുപറമ്പ് മുനിസിപാലിറ്റിയിലും പെണ്‍കുട്ടിയുടെ പ്രായം കാണിച്ചത്. കന്യാസ്ത്രീകള്‍ നടത്തുന്ന കൂത്തുപറമ്പിലേ ക്രിസ്തുരാജാ ആശുപത്രിയിലാണ് കുട്ടിയുടെ ജനനം. ഇത് അതീവ രഹസ്യമായിരുന്നു. പ്രവസ കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ ഇടവകയിലെ ഒരു സ്ത്രീയേ ഫാ.റോബിന്‍ അയച്ചിരുന്നു. ഇതില്‍ നിന്നു തന്നെ ഗൂഢാലോചന വ്യക്തമാിരുന്നു.
ഇതിനായി സ്ത്രീയ്ക്ക് മുന്ന് ലക്ഷം രൂപ നല്‍കിയതായും നാട്ടുകാര്‍ പറയുന്നു. പള്ളിയിലെ ദമ്പതി കൂട്ടായ്മയിലെ ചുമതലയുള്ള സ്ത്രീയാണ് വൈദികനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്. സംഭവത്തില്‍ വൈദിക ഉന്നതര്‍ക്കൊക്കെ കാര്യമറിയാമായിരുന്നെങ്കിലും പുറത്ത് പറയാതെ വൈദികനെ രക്ഷിക്കാനാണ് അവസാനം വരെ ശ്രമിച്ചത്.
കേസ് ആദ്യഘട്ടത്തില്‍ പുറത്തുവന്നപ്പോള്‍ സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതിന് പെണ്‍കുട്ടിയെ പ്രാപ്തയാക്കിയ രീതിയില്‍ വൈദികനോ ഗൂഢാലോചന നടത്തിയവരോ ഇടപെട്ടു എന്നാണ് തെളിയിക്കുന്നത് എന്ന് പൊലീസ് പറയുന്നു. അതിനാല്‍ തന്നെ സംഭവം ഒളിച്ചുവയ്ക്കാനുള്ള കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന് പുറമേ കൂടുതല്‍ പെണ്‍കുട്ടികള്‍ വൈദികന്റെ ഇരായായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സഭക്കുള്ളിലും പുറത്തും ഉന്നത ബന്ധങ്ങളും സ്വാധീനുവുമുള്ള ഇയാള്‍ക്ക് വേണ്ടി, പലഘട്ടങ്ങളിലായി ഒത്തുതീര്‍ക്കാന്‍ ഇടപെടലുകള്‍ നടന്ന സംഭവം അജ്ഞാത ഫോണ്‍ കോളിലൂടെയാണ് പുറത്ത് വന്നത്. പിന്നീടാണ് ചൈല്‍ഡ് ലൈനും പൊലീസും ഇടപെട്ടത്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെയും സഭയ്ക്കുള്ളില്‍ അച്ചടക്ക നടപടി ഇയാള്‍ നേരിട്ടിരുന്നു. വിവരം പുറത്തായതോടെ ഒളിവില്‍ പോയ വികാരിയെ മാനന്തവാടി രൂപതി വൈദിക വൃത്തിയില്‍ നീക്കിയിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്ത ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പള്ളിയില്‍ എത്തിച്ച് തെളിവെടുത്തു. പള്ളിവികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിക്കെതിരെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്സോയും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.