വൈദികരുടെ ലൈംഗിക പീഡനം സഭാധികാരികള്‍ നടപടിയെടുക്കാത്തത് വേദനാജനകവും നാണക്കേടും.മാപ്പു ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ഡബ്ലിന്‍:കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയില്ല . ബിഷപ്പ് ഫ്രാൻകോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് കേരളത്തിൽ കേസും അന്വോഷണവും നടക്കുന്നു .സീറോമലബാർ സഭയിലെ ഉന്നത സ്ഥാനം അലങ്കരിച്ച വൈദികൻ റോബിൻ പ്രായപൂർത്തിയാകാത്തകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കി .കേസ് വിചാരണ നടക്കുന്നു .കന്യാസ്ത്രീ പീഡനത്തിൽ സഭാ പരാതിക്കാരിയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തുന്നുവെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ വ്യക്തമാക്കിയിരുന്നു . അതേസമയം, കര്‍ദിനാളുമായി കന്യാസ്ത്രീ പതിനഞ്ച് മിനിറ്റോളം സംസാരിച്ചുവെന്നും എന്താണ് സംസാരിച്ചതെന്ന് കര്‍ദിനാള്‍ വെളിപ്പെടുത്തണമെന്നും സഹോദരന്‍ പറഞ്ഞു.എന്നാൽ കർദ്ദിനാൾ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല .അങ്ങനെ നിരവധി പീഡനങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സഭാധികാരികൾക്ക് കനത്ത പ്രഹരം നല്കിക്കൊണ്ടാണ് പോപ്പ് ഫ്രാൻസീസിന്റെ പ്രസ്ഥാവന .

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിയാതെ വന്നതില്‍ നാണക്കേട് തോന്നുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അയർനന്റിലെ ഡബ്ലിനിൽ പറഞ്ഞു . കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട സഭാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തതു വേദനാജനകവും സഭാസമൂഹത്തിനു നാണക്കേടുമാണെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. ഐറിഷ് റിപ്പബ്ലിക്കില്‍ നടത്തുന്ന സന്ദര്‍ശന വേളയിലാണ് മാര്‍പാപ്പ ഇക്കാര്യം പരാമര്‍ശിച്ചത്. രാജ്യത്ത് പുരോഹിതരുടെ ലൈംഗിക ചൂഷണത്തിന് ഇരയായവരുമായി മാര്‍പാപ്പ ഒന്നര മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലന്‍ഡില്‍ പുരോഹിതരുടെ ഭാഗത്തു നിന്നുണ്ടായ ലൈംഗിക ചൂഷണം കണ്ടില്ലെന്നു നടിക്കാന്‍ തനിക്കാവില്ലെന്നും, തങ്ങളുടെ കീഴില്‍ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ഏര്‍പ്പെട്ടിരുന്നവരെ സഭയില്‍ അംഗങ്ങള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. ബിഷപ്പുമാരും, സഭാ മേധാവികളുമുള്‍പ്പെടെയുള്ള സഭാ അധികാരികള്‍ ഈ കുറ്റകൃത്യം തടയുന്നതില്‍ പരാജയപ്പെട്ടു. കത്തോലിക്കാ സഭയ്ക്ക് വേദനയും നാണക്കേടും ഉളവാക്കുന്ന സംഭവമാണ് കുട്ടികളോട് കാണിച്ച നീചമായ പ്രവൃത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരകളാക്കപ്പെട്ടവരുടെ വികാരം തന്നെ ഉലയ്ക്കുന്നുവെന്നും, സഭയില്‍ നിന്ന് ഈ ദുഷ് പ്രവൃത്തി എന്തു വില കൊടുത്തും തുടച്ചു മാറ്റുമെന്നും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്യവേ മാര്‍പാപ്പ വ്യക്തമാക്കി.

സഭയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ഏറെപ്പേരെ കടുത്ത വേദനയിലേക്കു തള്ളിവിട്ടുവെന്ന് നേരത്തെ പ്രസംഗിച്ച ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയ പുരോഹിതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അത് രഹസ്യമായി വയ്ക്കണമെന്നും അദ്ദേഹം മാര്‍പാപ്പയോട് ആവശ്യപ്പെട്ടു.ശനിയാഴ്ച ഡബ്ലിന്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയ്ക്ക് ഗംഭീര സ്വീകരണമാണ് അയര്‍ലന്‍ഡ് നല്‍കിയത്. കുടുംബം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന കത്തോലിക്കാ സംഗമത്തില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ അയര്‍ലന്‍ഡിലെത്തിയത്. കനത്ത സുരക്ഷയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.

പീഡനക്കേസുകള്‍ക്ക് മുന്‍പാപ്പാ ബെനഡിക്ടിന്‍റെ താക്കീത്
നിഷേധാത്മകമായ ഈ കുറ്റകൃത്യങ്ങള്‍ക്ക് ആനുപാതികമായ പ്രതിഷേധവും എതിര്‍പ്പും ഇന്ന് സമൂഹത്തില്‍നിന്നും ഉണ്ടായിട്ടുണ്ട്. ഇത് കത്തോലിക്കാ സമൂഹത്തിന് അപമാനകരവും ശമിക്കാത്ത വേദനയ്ക്കു കാരണവുമാണ്. ഈ വേദന താന്‍ പങ്കുവയ്ക്കുന്നതായി പാപ്പാ ഏറ്റുപറഞ്ഞു. ഈ വിശ്വാസ വഞ്ചനയ്ക്കെതിരെ തന്‍റെ മുന്‍ഗാമി പാപ്പാ ബെനഡിക്ട് 16-Ɔമന്‍ സുവിശേഷാധിഷ്ഠിതവും നീതിനിഷ്ഠവും ഫലവത്തുമായ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതാണ് (cf. Pastoral Letter to the Catholics of Ireland, 10). കഴിഞ്ഞ തെറ്റുകള്‍ തിരുത്തി അവ വീണ്ടും സംഭവിക്കാതിരിക്കാന്‍ പ്രതിവിധിയായി കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാന്‍ സഹായകമായ നിര്‍ദ്ദേശങ്ങള്‍ തന്‍റെ മുന്‍ഗാമി പാപ്പാ ബെനഡിക്ട് നല്കിയിട്ടുള്ളതാണ്. യഥാര്‍ത്ഥത്തില്‍ സ്നേഹത്തോടെ പോറ്റി വളര്‍ത്തി ആത്മീയ പക്വതയിലേയ്ക്കു നയിച്ച് പൂര്‍ണ്ണവ്യക്തിയാക്കി രൂപപ്പെടുത്തേണ്ട ദൈവത്തിന്‍റെ വിലപ്പെട്ട സമ്മാനമാണ് ഓരോ കുഞ്ഞും.

Top