പണത്തിനു കടലാസിന്റെ വിലമാത്രം: 500, 1000 രൂപ നോട്ട മാറാൻ സഹായിക്കണം; വേശ്യയാക്കപ്പെട്ട യുവതിയുടെ പരാതി പ്രധാനമന്ത്രിക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർബന്ധിത വേശ്യാവൃത്തിയിലൂടെ സമ്പാദിച്ച പണം മാറ്റിയെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ബം്ഗ്ലാദേശ് സ്വദേശിയുടെ കത്ത് പ്രധാനമന്ത്രിയ്ക്ക്. തന്റെ കൈവശമിരിക്കുന്ന അസാധു നോട്ടുകൾ മാറ്റി വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശ് സ്വദേശിയായ യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കത്തയച്ചിരിക്കുന്നത്.
നിർബന്ധിത വേശ്യാവൃത്തിക്ക് വിധേയയായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന യുവതിയാണ് സഹായം അഭ്യർഥിച്ച് മോദിക്ക് കത്തയച്ചത്. വേശ്യാലയം നടത്തിപ്പുകാരാണ് ഇവർക്ക് 10,000 രൂപ നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015ൽ ഇവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവർക്ക് സന്നദ്ധപ്രവർത്തകരുടെ ഇടപെടലോടെയാണ് ഈ പണം ലഭിച്ചത്.

ഇത് പ്രധാനമന്ത്രി നോട്ടസാധുവാക്കൽ പ്രഖ്യാപിച്ച സമയത്താണ് അവർ കൈമാറിയത്. പിന്നീടാണ് അറിഞ്ഞത് തന്റെ കൈവശമുള്ള പണത്തിന് കടലാസിന്റെ വിലയേയുള്ളുവെന്ന്. ഇതോടെ ഇവർ പ്രധാനമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിക്കുകയായിരുന്നു. കൂട്ടത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ഇവർ സഹായം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

ബംഗ്ലാദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ഒരാളാണ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഇന്ത്യയിലേക്കെത്തിക്കുന്നത്. ഇന്ത്യയിലേക്കെത്തിച്ച യുവതിയെ പുണെയിലെ ബുധ്വാർപേട്ടിലെ വേശ്യാലയത്തിന് വിൽക്കുകയായിരുന്നു. 2015ൽ ഇവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവർക്ക് സന്നദ്ധപ്രവർത്തകരുടെ ഇടപെടലോടെയാണ് ഈ പണം ലഭിച്ചത്.

2015ൽ രക്ഷപ്പെട്ടെങ്കിലും ഇവർക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇവരെ രാജ്യത്തേക്ക് പ്രവേശിക്കാൻ ബംഗ്ലാദേശ് അനുവദിക്കുകയായിരുന്നു.

വിവാഹിതയായിരുന്ന ഇവർ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചത്. ശേഷം 9000 രൂപയ്ക്ക് പ്രദേശത്തെ തുണിമില്ലിൽ ജോലി ചെയ്താണ് ഇവർ സ്വന്തം മാതാപിതാക്കളെ അന്ന് നോക്കിയിരുന്നത്.അതിനിടയിൽ ജോലിസ്ഥലത്തുവെച്ച് പരിചയപ്പെട്ട ഒരാൾ 15,000 രൂപ ശമ്പളം കിട്ടുന്ന ജോലി ഇന്ത്യയിൽ വാങ്ങിനൽകാമെന്ന് പറഞ്ഞ് ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സാമ്പത്തികമായി പരാധീനതയിലായിരുന്ന യുവതി വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയിലെത്തിയ യുവതിയെ ഇയാൾ ഒരു നേപ്പാളി സ്ത്രീക്ക് 50,000 രൂപയ്ക്ക് വിറ്റു. പിന്നീട് ബംഗളൂരുവിലെ മറ്റൊരു സ്ത്രീക്ക് മറിച്ചു വിറ്റു. ഇവരാണ് യുവതിയെ നിർബന്ധിത വേശ്യാവൃത്തിയിലേക്ക് വലിച്ചിഴച്ചത്.

എന്നാൽ 2015 ഡിസംബറിൽ സന്നദ്ധ സംഘടനകളുടെ ഇടപെടലാണ് യുവതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. തനിക്ക് പണം മാറ്റിയെടുക്കാൻ പ്രധാനമന്ത്രി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി.

Top