ന്യൂഡല്‍ഹി:രാഷ്ട്രീയവിവാദങ്ങളല്ല, വികസനമാണ് രാജ്യത്തിനു വേണ്ടതെന്ന് പറഞ്ഞ മോദി.രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും , ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലേക്കുള്ള മെട്രോ സര്‍വീസ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷമാക്കി മാറ്റുകയായിരുന്നു.ബദര്‍പുര്‍ വരെയുള്ള വയലറ്റ് ലൈന്‍ ഹരിയാനയിലെ ഫരീദാബാദ് വരെ നീട്ടിയതിന്‍െറ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു
അത് മറ്റാരുമായിരുന്നില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി ജന്‍പഥ് സ്റ്റേഷനില്‍നിന്ന് ഫരീദാബാദ് വരെയായിരുന്നു മോദിയുടെ മെട്രോ യാത്ര. ബദര്‍പുര്‍ വരെയുള്ള വയലറ്റ് ലൈന്‍ ഹരിയാനയിലെ ഫരീദാബാദ് വരെ നീട്ടിയതിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു യാത്ര. ഫരീദാബാദില്‍ ആദ്യമത്തെിയ മെട്രോ ട്രെയിനില്‍നിന്നിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ കാത്തുനില്‍പുണ്ടായിരുന്നു. ഫരീദാബാദിലെ സിവില്‍ കോര്‍ട്ട് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലത്തെി അടുത്തുള്ള മെട്രോ പാതയില്‍ ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു ആദ്യം തീരുമാനം. അതിന് സജ്ജീകരണം ഒരുക്കുകയും ചെയ്തു.
എന്നാല്‍, അവസാന നിമിഷം യാത്ര മെട്രോയിലാക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു. സെല്‍ഫി പ്രിയനായ പ്രധാനമന്ത്രിയെ അടുത്തുകിട്ടിയ സഹയാത്രികര്‍ അവസരം പാഴാക്കിയില്ല. ചോദിച്ച എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തു. യാത്രക്കാരോട് കുശലംപറഞ്ഞ മോദി സഹയാത്രികയുടെ കുഞ്ഞിനെ ലാളിച്ചു. ഒരു മണിക്കൂര്‍ നീണ്ട യാത്രയില്‍ അല്‍പനേരം പുസ്തകവായനക്കും നീക്കിവെച്ചു. മെട്രോയില്‍ യാത്രചെയ്യുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേന്ദ്രസര്‍ക്കാറിന്‍െറയും ഹരിയാന സര്‍ക്കാറിന്‍െറയും പങ്കാളിത്തത്തോടെയാണ് മെട്രോ സര്‍വിസ് ഡല്‍ഹിയോട് ചേര്‍ന്ന നഗരമായ ഫരീദാബാദിലേക്ക് നീട്ടിയത്. വികസനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രാഷ്ട്രീയം മറന്ന് യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ എയര്‍പോര്‍ട്ട് മെട്രോ ലൈനില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മെട്രോമാന്‍’ ഇ. ശ്രീധരന്‍െറ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു.മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെ ട്വീറ്റും ചെയ്തു. ഡല്‍ഹി ജന്‍പഥ് സ്റ്റേഷനില്‍ നിന്ന് ഫരീദാബാദ് വരെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെട്രോ യാത്ര. കേന്ദ്രസര്‍ക്കാരിന്‍റേയും ഹരിയാന സര്‍ക്കാരിന്‍റേയും പങ്കാളിത്തത്തോടുകൂടിയാണ് മെട്രോ സര്‍വീസ് ആരംഭിച്ചത്. വികസനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം മറന്ന് യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിലില്‍ എയര്‍പോര്‍ട്ട് മെട്രോ ലൈനില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, മെട്രോമാന്‍ ഇ.ശ്രീധരന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു.