റിയാദ് :ആരു കുറ്റം ചെയ്താലും ശരിയത്ത് നിയമപ്രകാരം ശിക്ഷ എല്ലാവര്‍ക്കും തുല്യ നീധി നടപ്പില്‍ വരുത്തിയ സൗദി രാജകുമാരന്റെ വധശിക്ഷയുടെ ദൃക്സാക്ഷി വിവരണം കണ്ണുകള്‍ ഈറണണിയിക്കുന്നതാണ്. റിയാദ് അല്‍ സഫാ ജുമുഅ മസ്ജിദിലെ ഇമാമും ഖതീബുമായ ഡോക്ടര്‍ മുഹമ്മദ് അല്‍ മസ്ലൂഖി പറയുന്നു: വിധി നടപ്പാക്കുന്ന ചൊവ്വാഴ്ചക്കു മുമ്പുള്ള തിങ്കളാഴ്ച്ച വൈകുന്നേരം പ്രതിഫലനം ഉണ്ടാക്കുന്ന രംഗങ്ങള്‍ക്കാണ് ജയില്‍ സാക്ഷ്യം വഹിച്ചത്.
പ്രതി രാത്രി നമസ്‌കാരത്തില്‍ മുഴുകി. ശേഷം പ്രഭാതം വരെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി. ആ ഖുര്‍ആന്‍ പാരായണം ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ജയില്‍ അധികൃതര്‍ കൂട്ടികൊണ്ടു പോകുംവരെ നീണ്ടു നിന്നു.
മരണത്തിനു മുമ്പ് അവസാന വസിയ്യത് രേഖപ്പെടുത്താനുള്ള സമയം. പ്രതിക്ക് അതിനു തന്റെ കൈ കൊണ്ട് എഴുതാന്‍ സാധിച്ചില്ല. അതിനാല്‍ പകരം അത് മറ്റൊരാള്‍ ആണ് രേഖപ്പെടുത്തിയത്. പിന്നീട് കുളിച്ചു ശുദ്ധിയായി. പകല്‍ 11 മണിയോടെ സഫായിലെ വിധി നടപ്പാക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി. ആ രംഗത്തിനു സാക്ഷികളായി അവിടെ പത്തോളം പ്രിന്‍സുമാര്‍ ഹാജരുണ്ടായിരുന്നു. വധിക്കപ്പെട്ട ആളുടെ കുടുംബമായ അല്‍ മുഹൈമീദ് കുടുംബത്തിലെ ഉന്നതരും അവിടെ ഹാജരുണ്ടായിരുന്നു. അവര്‍ കൊലചെയ്യപ്പെട്ട ആദില്‍ മുഹൈമീദിന്റെ പിതാവ് സുലൈമാന്‍ മുഹൈമീദിനോട് പ്രതിക്ക് വിട്ടുവീഴ്ച ചെയ്ത് മാപ്പുകൊടുക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടേയിരുന്നു. പക്ഷെ പിതാവ് ഒരു നിലക്കും മാപ്പുകൊടുക്കാന്‍ തയ്യാറായില്ല. പ്രതിക്രിയ നടപ്പാക്കുന്ന കാര്യത്തില്‍ അയാള്‍ ഉറച്ചു നിന്നു.
ദൃക്സാക്ഷിയായ ഇമാം തുടരുന്നു: വധിക്കപ്പെട്ട ആദില്‍ മുഹൈമീദിന്റെ പിതാവിന്റെ കയ്യില്‍ ആ സമയം ആസ്ഥലത്തുവെച്ചു നൂറുക്കണക്കിന് മില്യണ്‍ റിയാലുകള്‍ വെച്ചുകൊടുത്തിട്ടു ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചു. അയാള്‍ അതെല്ലാം നിഷേധിച്ചു.
അല്ലാഹുവിന്റെ വിധി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു. ദുഹ്ര്‍ നമസ്‌കാര ശേഷം പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ കൊല്ലപ്പെട്ടയാളുടെ പിതാവിനെ സമീപിച്ചു പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചു പ്രതിക്ക് വേണ്ടി ശുപാര്‍ശ ചെയ്തു. അപ്പോഴും പിതാവ് ശിക്ഷ നടപ്പാക്കണം എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.
അസര്‍ നമസ്‌കാര ശേഷം 4. 13 നു ആരാച്ചാര്‍ തന്റെ വാളുമായി വരുകയും വിധി നടപ്പിലാക്കുകയും ചെയ്തു. ഭാവഭേദമേതുമില്ലാതെ വധിക്കപ്പെട്ടയാളുടെ പിതാവ് സംഭവത്തിന് ദൃക്സാക്ഷിയായി. അവിടെ ഹാജരായിരുന്നവരുടെ നടുവിലേക്ക് കരച്ചിലടക്കിപ്പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ പ്രതിയുടെ പിതാവ് കടന്നു വന്നത് ആ സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ നൊമ്പരപ്പെടുത്തി.