കഴിഞ്ഞ വര്‍ഷം രാജ്യം വിടുകയും ഗോവന്‍ തീരത്ത് വെച്ച് പിടിയിലാകുകയും ചെയ്ത മകള്‍ക്ക് പിന്നാലെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്ദുമിന്റെ ആറാം ഭാര്യയും നാടുവിട്ടു. യൂറോപ്പില്‍ രാഷ്ട്രീയാഭയം തേടിയെന്നാണ് റിപ്പോര്‍ട്ട്. ദുബായ് രാജാവ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂമിന്റെ ഭാര്യയും മരണമടഞ്ഞ ജോര്‍ദ്ദാന്‍ രാജാവിന്റെ മകളുമായ ഹായാ രാജകുമാരിയാണ് ദുബായ് ഭരണാധികാരിയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ച് യൂറോപ്പില്‍ കുടിയേറിയത്.
ഹായാ രാജ്ഞി രാജ്യത്ത് നിന്നും പലായനം ചെയ്തതിന് കാരണം രാജാവിന്റെ സുരക്ഷ ഭടനായ ബ്രിട്ടീഷ് പൗരനുമായി രാജ്ഞിയുടെ അസാധാരണ സൗഹൃദത്തില്‍ സംശയമെന്നു റിപ്പോര്‍ട്ട്. ഇതിന്റ പേരില്‍ ഉണ്ടായേക്കാവുന്ന പരിണിത ഫലം ഭയന്നാണ് രാജ്ഞി യൂറോപ്പിലേക്ക് പലായനം ചെയ്തതെന്ന് ഡെയലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് പൗരനുമായി ഭാര്യ ഏറെ അടുപ്പത്തിലാണെന്നു മഖ്തോമിന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ജീവന് പോലും ഭീഷണിയാകുമെന്നു ഹായ ഭയക്കുന്നു.
69കാരനായ മഖ്തോമിനെതിരെ 45കാരിയായ ഹായ ബ്രിട്ടനിലെ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. ജീവന് തന്നെ ഭീഷണിയാകുമെന്ന് ഭയന്നാണ് ഹായ ഒളിച്ചോടിയതെന്ന് സുഹൃത്തുക്കളും പറഞ്ഞു. ഇതുവരെ സംശയത്തെ ബലപ്പെടുത്തുന്ന ഒന്നും കണ്ടെത്താന്‍ പറ്റിയിട്ടില്ലെങ്കിലും ബ്രിട്ടീഷ് പൗരനോട് രാജ്ഞി കാട്ടുന്നത് അസാധാരണ സൗഹൃദം ആണെന്ന് രാജകുടുംബത്തില്‍ സംസാരമുണ്ട്.
മഖ്ദുമിന്റെ ആറു ഭാര്യമാരില്‍ ഒരാളായ ഹായ രാജകുടുംബത്തിലെ എതിര്‍പ്പ് മറികടന്നു ബ്രിട്ടീഷ് പൗരനു വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ബ്രിട്ടനില്‍ 50 ലക്ഷം പൗണ്ടുകള്‍ സമ്പാദിക്കുന്ന യുകെ മിഷന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ജീവനക്കാരനായാ ബ്രിട്ടീഷുകാരന്‍ ഇതുവരെ പ്രതികരിചിട്ടില്ല. കഴിഞ്ഞയാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ മഖ്തൂം പ്രസിദ്ധമായ അറബിക്കവിത പോസ്റ്റ് ചെയ്തിരുന്നു.’ നീ വഞ്ചകി അമൂല്യമായ എന്റെ വിശ്വാസത്തെ ഒറ്റുകൊടുത്തവള്‍. നിന്റെ കളി എല്ലാവരും അറിഞ്ഞു. ‘, ഈ വരിയാണ് കുറിച്ചത്.
ബ്രിട്ടനിലെ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ 85 ദശലക്ഷം പൗണ്ട് മൂല്യമുള്ള ബംഗ്‌ളാവിലാണ് ഹായാ രാജ്ഞി 11, 7 വയസ്സ് പ്രായമുള്ള തന്റെ മക്കളുമായി കഴിയുന്നത്. ഭാര്യയെയും മക്കളെയും നാട്ടില്‍ എത്തിക്കാന്‍ രാജവും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. അതേസമയം മഖ്തുമും ഹായയും ബ്രിട്ടീഷ് രാജകുടുംബവുമായി നല്ല സൗഹൃദം പുലര്‍ത്തുന്നവരാണ്.
മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ദുബായിലെ സ്വര്‍ഗീയ ജീവിതം ഉപേക്ഷിച്ചു യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ ഹായയ്ക്ക് അവസരമുണ്ടായത്. നേരത്തെ രാജകുടുംബത്തിലെ മഖ്ദുമിന്റെ മക്കളില്‍ ഒരാളായ ലത്തീഫാ രാജകുമാരി കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടിയിരുന്നു. ഒരു ബോട്ടില്‍ കയറി രക്ഷപെട്ട ഇവരെ ഇന്ത്യന്‍ തീരത്തു നിന്നും മഖ്ത്തുമിന്റെ സൈനികര്‍ പിടിച്ചു തിരികെ കൊണ്ടുപോയി. ഇത് തന്നെയാണ് ഹായയ്ക്കും പ്രചോദനം ആയത്. അതേസമയം താനും കുട്ടികളും മഖ്തോമിന്റെ ആള്‍ക്കാരാല്‍ ലണ്ടനിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയാകുമോ എന്ന ആശങ്കയും ഹായയ്ക്കുണ്ട്. അയര്‍ലന്‍ഡ് മുന്‍ പ്രസിഡന്റ് മേരി റോബിന്‌സണിന്റെ ഇടപെടലാണ് ഒളിച്ചോട്ടത്തിനു ഹായയ്ക്ക് സഹായകരമായതെന്നും വിവരമുണ്ട്.
ദുബായിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ കൊട്ടാരത്തില്‍നിന്നു രക്ഷപ്പെടുന്ന മൂന്നാമത്തെ വനിതയാണു ഹയ. ഷെയ്ഖ് മുഹമ്മദിന്റെ പെണ്‍മക്കളായ ഷെയ്ഖ ഷംസയും ഷെയ്ഖ ലത്തിഫയും നാടുവിട്ടെങ്കിലും പിന്നീട് പിടിയിലായിരുന്നു. ഇവര്‍ ജയില്‍വാസം അനുഭവിക്കുകയാണെന്നാണു സൂചന.