പ്രണയസാക്ഷാത്കാരത്തിനുവേണ്ടി രാജകുടുംബാംഗപദവി വരെ ഉപേക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ജാപ്പനീസ് രാജകുമാരി മകോ.സാധാരണകുടുംബാംഗമായ കിയി കൊമുറോയിയെ വിവാഹം കഴിക്കാനാണ് മകോയുടെ തീരുമാനം. വിവാഹത്തിന് മുന്നോടിയായി രാജകുടുംബത്തില്‍ നിന്ന് പുറത്തുപോകുന്നതിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് മകോ ഇപ്പോള്‍.
ജപ്പാനിലെ രാജകീയ നിയമങ്ങള്‍ പ്രകാരം രാജകുടുംബാംഗത്തിന് തുല്യപദവിയുള്ള സമ്പന്ന കുടുംബങ്ങളില്‍ നിന്ന് മാത്രമാണ് വിവാഹം കഴിക്കാന്‍ അനുമതിയുള്ളത് . എന്നാല്‍ ഇത് തെറ്റിച്ചിരിക്കുയാണ് ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ മൂത്ത പേരക്കുട്ടി 25കാരിയായ മകോ. തന്റെ സഹപാഠിയും സാധാരണകുടുംബാംഗവുമായ കിയി കൊമുറോയിയെ വിവാഹം കഴിക്കാന്‍ അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ് മകോ ഇപ്പോള്‍. ഇതിനായി രാജകുമാരിപദവി ഒഴിവാക്കി നല്‍കണമെന്ന അപേക്ഷ നല്‍കി കാത്തിയിരിക്കുകയാണ് അവര്‍.
ടോക്കിയോവിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. മകോയുടെ ആവശ്യം രാജകുടുംബം അംഗീകരിച്ചിട്ടുണ്ട്. ആഘോഷത്തോടുകൂടി തന്നെ വിവാഹം ചെയ്ത് നല്‍കാനാണ് രാജകുടുംബത്തിന്റെ തീരുമാനം. അതോടെ കുടുംബവുമായുള്ള എല്ലാബന്ധവും അവസാനിപ്പിക്കുമെന്നും രാജകുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു മുമ്പ് 200ലാണ് ജപ്പാന്‍ രാജകുടുംബത്തില്‍ സമാനമായ സംഭവം നടന്നത്. സയാകോ രാജകുമാരിയാണ് ആദ്യമായി രാജകുടുംബപദവി ഉപേക്ഷിച്ചത്.അകിഹിതോയ്ക്ക് ശേഷം മകോ രാജകുമാരിയുടെ അമ്മാവനായ നറുഹിതോയാണ് ജപ്പാന്റെ കിരീടാവകാശി. മകോയുടെ പിതാവും ഇളയ സഹോദരനും തുടര്‍ന്നുള്ള കിരീടാവകാശികളാണ്.