ജയില്‍ വാതില്‍ അറുത്തുമാറ്റി കൂറ്റന്‍ മതിലും ചാടിക്കടന്ന് കൊടുംകുറ്റവാളികള്‍; മദ്ധ്യപ്രദേശിനെ പരിഭ്രാന്തിയിലാഴ്ത്തി നാലുപേര്‍ തടവ് ചാടി

നീമച്ച: മദ്ധ്യപ്രദേശിലെ നീമച്ചിലെ കനവാതി സബ്ജയിലില്‍ നിന്ന് നാലു കൊടുംകുറ്റവാളികള്‍ രക്ഷപ്പെട്ടു. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ക്കു വിചാരണ നേരിടുന്ന കൊടുംക്രിമിനലുകളാണു തടവു ചാടിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

ജയില്‍ വാതില്‍ അറുത്തുമാറ്റി കൂറ്റന്‍ മതിലും ചാടിക്കടന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. സെല്ലിന്റെ ഇരുമ്പു വാതില്‍ അറുത്തുമാറ്റി 22അടി ഉയരമുള്ള മതിലില്‍ കയറുപയോഗിച്ച് തൂങ്ങിക്കയറിയാണ് ഇവര്‍ കടന്നു കളഞ്ഞത്. ഇവരില്‍ രണ്ടു പേര്‍ മദ്ധ്യപ്രദേശ് സ്വദേശികളും രണ്ടു പേര്‍ രാജസ്ഥാന്‍ സ്വദേശികളുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലഹരിക്കടത്തിന് വിചാരണ നേരിടുന്ന നര്‍ സിംഗ്, മാനഭംഗത്തിന് ശിക്ഷ അനുഭവിക്കുന്ന ദുബ് ലാല്‍, കൊലപാതകക്കേസില്‍ പ്രതികളായ പങ്കജ് മൊംഗിയ, ലേഖാ റാം എന്നിവരാണു രക്ഷപ്പെട്ടവര്‍. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും അധികൃതര്‍ പ്രഖ്യാപിച്ചു. അടുത്തിടെ തടവുകാരെ സന്ദര്‍ശിക്കാന്‍ വന്നവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ അതിര്‍ത്തിയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

Top