കണ്ണൂര്‍ :ടി.പി.വധത്തിലെ കോടി സുനി അടക്കം 1850 കൊടും കുറ്റവാളികളെ പിണറായി സര്‍ക്കാര്‍ ജയിലില്‍ നിന്നും വിട്ടയക്കുന്നു!…ലിസ്റ്റില്‍ കൊടി സുനിയും ഷെറിനും ഓം പ്രകാശും എന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ് .വാര്‍ത്ത പുറത്തുവിട്ടതും വിവാദ ബ്ലാക്ക്മെയില്‍ പത്രത്തിന്റെ ‘നടത്തിപ്പുകാരന്‍ . ഗവര്‍ണര്‍ തടഞ്ഞ 1850 തടവുകാരില്‍ കൊടി സുനിയും ഓംപ്രകാശും കാരണവരെ കൊന്ന ഷെറിനും അടക്കം നിരവധി കൊടും കുറ്റവാളികള്‍ എന്നും കണ്ടെത്തി. ഗവര്‍ണറുടെ കുറിപ്പ് പ്രസിദ്ധീകരിച്ച വിവാദ പത്രം പേരുള്ള ലിസ്റ്റ് പുറത്തുകാട്ടിയില്ല .
വിവാദ പത്രം നടത്തിപ്പുകാരന്റെ കണ്ടെത്തല്‍
സംസ്ഥാന സര്‍ക്കാര്‍ കേരള പിറവിയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രത്യേകം അധികാരം ഉപയോഗിച്ചു ശിക്ഷാഇളവ് നല്‍കി മോചിപ്പിക്കാന്‍ ഇരുന്നവരുടെ പട്ടികയിലാണ് ഞെട്ടുന്ന പേരുകള്‍ ഉള്ളത് .ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ എം സി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്,ഷാഫി, അണ്ണന്‍ സിജിത്ത്,കെ ഷിനോജ് എന്നിവരെല്ലാം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ രജീഷും കിര്‍മ്മാണി മനോജും അണ്ണന്‍ സിജിത്തും ഇപ്പോള്‍ തിരുവനന്തപും സെന്‍ട്രല്‍ ജയിലിലാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റം ആവിശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവര്‍. കൊടി സുനിയും കൂട്ടരും വിയ്യൂര്‍ ജയിലിലാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ ജയില്‍ മാറ്റത്തിന് ഇവരും അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം. ഇവരെ കൂടാതെ അന്‍പതോളം സി പി എം തടവുകാര്‍ ഗവര്‍ണര്‍ തള്ളിയ പട്ടികയില്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തും ബിനീഷും വരെ പട്ടികയില്‍ ഇടം നേടി. 2005 ജൂലൈ 20ന് എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ ടി ജി രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ ആസൂത്രിതമായി വാടക കൊലയാളികളെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ചു കൊന്ന കേസിലെ പ്രതികളാണിവര്‍. കല്ലുവാതില്‍ക്കല്‍ മദ്യദുരന്ത കേസിലെ പ്രധാന പ്രതികളായ മണിച്ചനും സഹോദരന്‍ വിനോദും പട്ടികയിലുണ്ട്.
ഇപ്പോള്‍ നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ കഴിയുന്ന മണിച്ചനെ നേരത്തെ വിട്ടയയ്ക്കാന്‍ ജയില്‍ ഉപദേശക സമിതിയില്‍ വന്ന ശുപാര്‍ശ ജില്ലാ ജഡ്ജിയുടെയും പൊലീസ് സുപ്രണ്ടിന്റെയും എതിര്‍പ്പിനെ തുര്‍ന്ന് തള്ളപ്പെട്ടിരുന്നു. മണിച്ചന്റെ സഹോദരന്‍ വിനോദിനെ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റവെ കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്ററല്‍ ജയിലിലാക്കുകയായിരുന്നു.കാരണവര്‍ വധക്കേസിലെ ഷെറിനേയും ഇപ്പോള്‍ കണ്ണൂര്‍ സെന്ററല്‍ ജയിലിലുള്ള ഓം പ്രകാശിനേയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജയില്‍ വകുപ്പിലെ ഒരു ഉന്നതന്‍ തന്നെ മുന്നിട്ടിറങ്ങി എന്നാണ് വിവരം. ജയില്‍ സുപ്രണ്ടുമാര്‍ നല്‍കിയ ശുപാര്‍ശ ജയില്‍ മേധാവി വഴി പരിശോധന സമിതിക്കു മുന്നില്‍ വരുന്നതിന് മുന്‍പ് തന്നെ ഷെറിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നുവെന്നാണ് വിവരം.അറുപത്തിഅഞ്ചു വയസു കഴിഞ്ഞ വയോധികരെ കൊലപ്പെടുത്തിയവരെ ശിക്ഷ ഇളവ് പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ചട്ടം.
ഇതു മനസിലാക്കി ഷെറിന്‍ കൊലപ്പെടുത്തിയ കാരണവര്‍ക്ക് മരിക്കുമ്പോള്‍ 63 വയസേ ഉണ്ടായിരുന്നുള്ളുവെന്നാണ് സമിതി കണ്ടെത്തല്‍. ഓം പ്രകാശിനെ ഉള്‍പ്പെടുത്താന്‍ കടുത്ത സമ്മര്‍ദ്ദം സമിതിയിക്ക് മേല്‍ ഉണ്ടയിരുന്നതായാണ് വിവരം. പ്രൊഫണല്‍ കില്ലേഴ്‌സിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ഇല്ലാതിരുന്നിട്ടും പ്രത്യേക താല്‍പര്യത്തില്‍ ഓം പ്രകാശിനെയും ഉള്‍പ്പെടുത്തുകയായിരുന്നു. അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ 2015 ല്‍ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കപ്പെട്ട ഓം പ്രകാശ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്.
വിട്ടയക്കേണ്ടവരുടെ പട്ടിക പരിശോധിക്കേണ്ട സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കും നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്കും പുറമെ ജയില്‍ ഡി ഐ ജി പ്രദീപും അംഗമായിരുന്നു. സമിതി ശുപാര്‍ശ ചെയ്തവരില്‍ വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി ശത കോടീശ്വരനായ നിസാമും ഉണ്ടായിരുന്നു. പിന്നീട് കാപ്പ ചുമത്തപ്പെട്ട നിസാം ഉള്‍പ്പെടയുള്ള 150 പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക സര്‍ക്കാര്‍ രാജ് ഭവനിലേക്ക് അയച്ചത്.
ബലാത്സംഗക്കേസ്, ലഹരി മരുന്ന് കേസ്, രാജ്യദ്രോഹം, വിദേശ തടവുകാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍, വര്‍ഗീയ കലാപങ്ങളില്‍ പ്രതികളായവര്‍ എന്നിവരെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ പാടില്ലന്ന ചട്ടത്തിന്റെ നഗ്നമായ ലംഘനം സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഉണ്ടായിരുന്നു.
ജീവപര്യന്തം തടവുകാരന്റെ ശിക്ഷ ജീവിതാവസാനം വരെയാണന്ന് നിര്‍വ്വചിച്ചിട്ടുണ്ടെങ്കിലും 14 വര്‍ഷം വരെ ശിക്ഷ അനുഭവിച്ചാല്‍ ജയിലില്‍ നല്ലനടപ്പാണെങ്കില്‍ അവരെ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മോചിപ്പിക്കാവുന്നതാണ്. എന്നാല്‍ അവര്‍ക്കു പോലും ഒരു വര്‍ഷംവരെ ഇളവ് നല്‍കാനായിരുന്നു ശുപാര്‍ശ.പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും സുപ്രീം കോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലയെന്നു കണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ മടക്കിയത്. അനര്‍ഹര്‍ പട്ടികയില്‍ കടന്നു കൂടിയതു കാരണം 80 വയസു കഴിഞ്ഞ 20 തടവുകാരുടെ മോചനവും പ്രതിസന്ധിയിലായി. ഇതിന് മുന്‍പ് 2011ലും 2012ലും സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവുകാരെ വിട്ടയിച്ചിട്ടുണ്ടെങ്കിലും 1850 തടവുകാരെ കൂട്ടത്തോടെ വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്യുന്നത് ഇത് ആദ്യമാണ്.
എന്നാല്‍ ഗവര്‍ണര്‍ മടക്കിയത് ഉമ്മന്‍ ചാണ്ടി തയ്യാറാക്കി അയച്ച ഫയല്‍ . അന്ന് 2350 പേരുടെ ശിക്ഷാ ഇളവില്‍ ശിക്ഷാ കാലാവധിയുമായി ബന്ധപ്പെട്ടാണ് തീരുമാനമെടുത്തിരുന്നത്. 3 മാസം ശിക്ഷയുള്ളവരെ രണ്ടര മാസമാക്കി ചുരുക്കി ആനുപാതികമായി ജീവപര്യന്തം വരെ ശിക്ഷാ ഇളവാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് .ഇതില്‍ ഗവര്‍ണര്‍ സംശയം പ്രകടിപ്പിക്കുകയും കൂടുതല്‍ വിശദീകരണത്തിനായി ഫയല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തന്നെ ആഭ്യന്തര വകുപ്പിലേക്ക് മടക്കുകയും ചെയ്തു. സര്‍ക്കാര്‍ മാറിയപ്പോള്‍ കുറ്റവാളികളെ വിട്ടയക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഫയല്‍ പരിശോധിക്കുന്നതിന് ഡിപ്പാര്‍ട്ട്മെന്റല്‍ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.അതിലുള്ള 400 പേരുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ ബാക്കിയുള്ള 1850 പേരുടെ ഉമ്മന്‍ചാണ്ടിയുടെ കാലത്തെ ലിസ്റ്റ് വീണ്ടും ഗവര്‍ണര്‍ക്ക് നല്‍കി. ആ ലിസ്റ്റ് ഗവര്‍ണര്‍ ഇപ്പോള്‍ തിരിച്ചയപ്പോള്‍ ഗവര്‍ണറുടെ ഓഫീസ് പ്രസ്സ് റിലീസ് നല്‍കി .അതിനെ ചുറ്റിയാണ് വ്യാജ ആരോപണങ്ങള്‍ വെച്ച് ഒരു ഓണ്‍ലൈന്‍ പത്രം വാര്‍ത്ത നല്‍കിയത് . കൊടി സുനിയും ഷെറിനും ഓം പ്രകാശും ഉള്‍പ്പടെയുള്ളവര്‍ ലിസ്റ്റിലുണ്ട് എന്നത് ആ മഞ്ഞ ഓണ്‍ലൈന്‍ പത്രത്തിന്റെ കണ്ടുപിടുത്തവും തെറ്റിദ്ധരിപ്പിക്കലും സംഭാവനയുമാണ് എന്നാണ് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
വിവാദക്കാരന്‍ പടച്ചു വിട്ടത്