ലംബോര്‍ഗിനിയുടെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

കൊച്ചി:ഏറെ വ്യത്യസ്തതയുള്ള കാളിയന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ ദിവസം തന്നെ അതാഘോഷമാക്കാന്‍ മാസങ്ങളായി പൃഥ്വി കാത്തിരുന്ന സൂപ്പര്‍ വാഹനവും കൂട്ടിനെത്തിയിരിക്കുന്നു.ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കിടിലന്‍ കാര്‍ ഹുറാകാനാണ് മലയാളത്തിലെ ഈ ഒറ്റയാന് കൂട്ടായെത്തിയ കാളക്കൂറ്റന്‍. ഒരു മാസം മുമ്പ് ബുക്കുചെയ്ത കാര്‍ താരത്തിന് ഇപ്പോഴാണ് ലഭിച്ചത്. ഇപ്പോള്‍ ബാറ്റ്മാന്‍ സിനിമയിലെ ബ്രൂസ് വെയിനെ പോലെയായി എന്നാണ് ലംബോര്‍ഗിനി സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് താരം ആരാധകരെ അറിയിച്ചത്.

ഇത്ര വേഗത്തില്‍ ഒരു താരത്തേയും മലയാളികള്‍ മനസറിഞ്ഞ് സ്വീകരിച്ചിട്ടില്ല, അവരെന്നും യൂത്ത് ഐക്കണ്‍ എന്ന് ഹൃദയത്തില്‍ തൊട്ട് വിളിച്ചിട്ടുള്ള നായകനാണ് പൃഥ്വിരാജ് സുകുമാരന്‍. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലുള്ള വൃത്യസ്തതകളും വ്യക്തമായ നിലപാടുകളും പൃഥ്വിക്ക് എല്ലാകാലത്തും നിറഞ്ഞ കൈയടി നേടിക്കൊടുത്തിട്ടുണ്ട്.lamborghini-huracan-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് ‘ഹുറാകാന്‍’. കൂപ്പെ, സ്‌പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 – 2), പെര്‍ഫോമെന്റെ’ (എല്‍ പി 640 – 4), ഹുറാകാന്‍ പെര്‍ഫേമെന്റെ സ്‌പൈഡര്‍ എന്നീ മോഡലുകളില്‍ ‘ഹുറാകാന്‍’ ലഭ്യമാണ്. വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എന്‍ജിനോടെയാണു ലംബോര്‍ഗ്‌നി ‘ഹുറാകാന്‍’ വകഭേദങ്ങളെല്ലാം വില്‍പ്പനയ്‌ക്കെത്തിക്കുന്നത്; 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്.

പെര്‍ഫോമെന്റെ’യിലെത്തുമ്പോള്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ‘ഹുറാകാന്‍ എല്‍ പി 610 – 4’ കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ ‘എല്‍ പി 580 2’ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.

Top