സ്വകാര്യത മൗലികാവകാശമോ? സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്

സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണോയെന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്.

ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, എസ്എ ബോബ്ഡെ, അഭയ് മനോഹര്‍, റോഹിന്‍റെര്‍ നരിമാന്‍, ഡിവൈ ചന്ദ്ര ചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രീം കോടതിയില്‍ വിധി പറയുക. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഒമ്പതംഗ ബെഞ്ച് വിധി പറയുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യത മൗലികാവകാശത്തിന്‍റെ പരിധിയില്‍പ്പെടുന്നതല്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടിരുന്നു.

സ്വകാര്യത മൗലികാവകാശമല്ലെന്ന് നേരത്തെ 1954 മാര്‍ച്ച് 15ന് എം പി ശര്‍മ കേസില്‍ എട്ടംഗ ബെഞ്ച് വിധിച്ചിരുന്നു. 1962 ഡിസംബര്‍ 18ന് ഖടക് സിംഗ് കേസില്‍ ആറംഗ ബെഞ്ചും സമാന വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. ഈ രണ്ട് വിധികളും ശരിയാണോ എന്നായിരിക്കും ജസ്റ്റിസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുക.

സ്വകാര്യത മൗലികാവകാശമല്ലെന്നാണ് ആധാര്‍ കേസിലെ മുന്‍ അറ്റോര്‍ണി ജനറലായ മുകുള്‍ റോത്തഗിയും നേരത്തെ വ്യക്തമാക്കിയത്. സ്വകാര്യത സംബന്ധിച്ച വിഷയം പ്രത്യേക ബെഞ്ചിനു വിടണമെന്ന് വാട്സ്ആപ്പ് കേസ് പരിശോധിച്ചതിനു ശേഷവും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് തീരുമാനമെടുക്കുന്നതിനു മുന്‍പ് പൗരന്‍മാരുടെ സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യമാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Top