ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനം യുവാക്കള്‍ ഏറ്റെടുത്തപ്പോള്‍ നടന് ബാബു ആന്റണിക്ക് സംഗതി തലവേദനയായിരിക്കുകയാണ്. പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ പ്രശസ്തിയാണ് ബാബു ആന്റണിക്ക് വിനയായത്. ഇരുവരുടെയും ജന്മനാടിന്റെ പേരുകളിലെ സാമ്യതയാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. പ്രിയ പൂങ്കുന്നം സ്വദേശിയും, ബാബു ആന്റണി പൊന്‍കുന്നം സ്വദേശിയുമാണ്. പേരുകള്‍ ഏതാണ്ട് ഒരു പോലെയായതിനാല്‍ ഇരുവരും ഒരു നാട്ടുകാരാണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെയാളുകള്‍ ബാബു ആന്റണിയെ ഫോണില്‍ വിളിച്ച് പ്രിയയുടെ വിശേങ്ങള്‍ അന്വേഷിക്കുന്നു. ബാബു ചേട്ടന് പ്രിയയുടെ അയല്‍വാസിയാണോ, പ്രിയയുടെ വീട് അടുത്താണോ എന്നെല്ലമാണ് വിളിക്കുന്നവരും, മെസേജ് ചെയ്യുന്നവരും ചോദിക്കുന്നത്. കോളുകള്‍ ശല്യമായതോടെ ആരാണ് പ്രിയ എന്ന് അറിയാന്‍ ബാബു ആന്റണിക്ക് ഗൂഗിളിനെ ആശ്രയിക്കേണ്ടി വന്നു. എന്തായാലും യുവതാരത്തിനുള്ള എല്ലാ ആശംസകളും നേര്‍ന്നാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
പ്രിയ വാര്യരെക്കുറിച്ച് അറിയാന്‍ ആളുകള്‍ വിളിക്കുന്നത് ബാബു ആന്റണിയെ; പുലിവാല് പിടിച്ച നടന് അവസാനം കാര്യം വിശദീകരിച്ചു
Tags: adar love malayalam film