കണ്ണു കൊണ്ട് കഥ പറഞ്ഞ് ചെറുപ്പക്കാരുടെ നെഞ്ചിടിപ്പേറ്റി പ്രിയ

അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങിയിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളു. പക്ഷെ, ഇതിനോടകം സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി കഴിഞ്ഞു പ്രിയ വാര്യര്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാള്‍. സിനിമ ഗ്രൂപ്പുകളിലും പേജുകളിലും നിറയെ പ്രിയ പുരികം പൊക്കുന്നതിന്റെയും കണ്ണ് അടയ്ക്കുന്നതിന്റെയും ചിത്രങ്ങളാണ്.

ഒഡീഷന്ഒ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന് പ്രിയ ഒരു ഓണ്‌ലൈന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിലെ ആ ഗാനം കാണാം.adar-1-1518261210

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ ഒരു അഡാറ് ലവ് എന്ന സിനിമയിലെ പാട്ടാണ് ഇന്നലെ മുതല്‍ തരംഗമായിരിക്കുന്നത്. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്യ മലരായ പൂവിലെ’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ഇന്നലെ വൈകുന്നേരം പുറത്ത് വന്നത്.ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. കോളേജ് പാതലത്തിലൊരുക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന വീഡിയോ ഗാനം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.adaar-1518261201

ഒരു അഡാറ് ലവ് എന്ന സിനിമയില്‍ പുറത്ത് വന്ന പാട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒരു ദിവസം പൂര്‍ത്തിയാവുന്നതിനുള്ളില്‍ യൂട്യൂബിലൂടെ പാട്ട് കണ്ടവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞിരിക്കുകയാണ്.

റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്യ മലരായ പൂവിലെ’ എന്ന് തുടങ്ങുന്ന പാട്ടാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പാട്ടിനെ കുറിച്ച് വിനീത് ശ്രീനിവാസനും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് .
പുതുമുഖ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയിലെ നായികമാരില്‍ ഒരാളായ പ്രിയ വാര്യരെയാണ് പാട്ടിനൊപ്പം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രിയയുടെ പ്രണയവും കുസൃതിയും കലര്‍ന്ന നോട്ടമാണ് യുവാക്കളുടെ പുളകിതരാക്കിയത്.

വിനീത് പറയുന്നതിങ്ങനെ… ഏറെ നാള്‍ മുന്‍പ് എരഞ്ഞോളി മൂസാക്ക ഒരു സ്റ്റേജില്‍ വെച്ച് പാടിയപ്പോളാണ് ഞാന്‍ ആദ്യമായി ഈ പാട്ടു കേള്‍ക്കുന്നത്. മൂസാക്ക അതിമനോഹരമായാണ് അന്നതു പാടിയത്. സ്റ്റേജ് പ്രോഗ്രാമുകളില്‍ സജീവമായ കാലം തൊട്ട് ഒരുപാട് തവണ മറ്റൊരുപാടു ഗായകരെപ്പോലെ ഞാനും ഈ പാട്ടു പാടിയിട്ടുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ ശബ്ദത്തില്‍ ഈ പാട്ട് റെക്കോര്‍ഡ് ചെയ്യപ്പെടും എന്നത് ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്.. ഒരുപാടു സന്തോഷം.. എന്നുമാണ് വിനീത് പറയുന്നത്.

Top