സിദ്ധാര്‍ഥിനെ കണ്ണിറുക്കി കാണിച്ച് പ്രിയാ വാര്യര്‍

അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. പാട്ടിലെ ഒരു സീനില്‍ പുരികമുയര്‍ത്തുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്യുന്ന പ്രിയയ്ക്ക് പിന്നാലെയാണ് യുവാക്കള്‍. യൂട്യൂബില്‍ കുറേ ദിവസം ട്രെന്‍ഡിങായിരുന്നു ഈ വീഡിയോ. നിരവധിപ്പേര്‍ പ്രിയയെ അനുകരിക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒറ്റ സീനിലൂടെ ക്ലിക്കായ പ്രിയ ഇപ്പോള്‍ തിരക്കിലാണ്. ആദ്യ സിനിമയുടെ ചിത്രീകരണം പോലും പൂര്‍ത്തിയായിട്ടില്ല. അതിനുമുന്‍പ് തന്നെ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് പ്രിയയെ ആരാധകര്‍ ചേര്‍ത്തുവെച്ചിരിക്കുന്നത്. തമിഴ് ചാനലിലെ റിയാലിറ്റി ഷോ ഫൈനലില്‍ അതിഥികളായി പ്രിയയും റോഷനും എത്തിയിരുന്നു. വേദിയില്‍ വെച്ച് കണ്ണിറുക്കല്‍ സീനും വെടിവെക്കല്‍ സീനും ഇരുവരും ആവര്‍ത്തിച്ചു. സദസ്സില്‍ ഇരുന്ന ആന്‍ഡ്രിയ, അനിരുദ്ധ് എന്നിവര്‍ ആസ്വദിച്ചാണ് ആ രംഗം കണ്ടത്. ഇപ്പോഴിതാ, പ്രിയയുടെ തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിനൊപ്പമുള്ള സെല്‍ഫി വൈറലാകുകയാണ്. സിദ്ധാര്‍ഥ് ആണ് പ്രിയാ വാര്യര്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് നടന്‍ കൊച്ചിയില്‍ എത്തിയിരുന്നു. ആ സമയത്താണ് പ്രിയയെ താരം കാണുന്നത്. പോകുന്നതിന് മുന്‍പ് ഒരു സെല്‍ഫിയും എടുത്തു.

Top