സത്യങ്ങള്‍ പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ചിലര്‍ വെള്ളംകുടിക്കുമെന്ന മുന്നറിയിപ്പുമായി അഡാറ് ലൗ ഫെയിം പ്രിയാ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് പ്രിയ ഇങ്ങനെയൊരുകുറിപ്പിട്ടിരിക്കുന്നത്.
”സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരെല്ലാം വെള്ളംകുടിക്കും. എന്തിനാണ് മറ്റുള്ളവരെപ്പോലെയാകാന്‍ ശ്രമിക്കുന്നു എന്നകരുതി മിണ്ടാതിരിക്കുന്നു. കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തുകൊണ്ടുവരും. അതത്ര അകലെയുമല്ല”, പ്രിയ കുറിച്ചു
അഡാറ് ലൗവ്വുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇതിനോടകം ഉണ്ടായത്. പ്രിയയും സംവിധായകന്‍ ഒമറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നിരുന്നു. പ്രശസ്തയായപ്പോള്‍ ഒമറിനെ പ്രിയ തള്ളിപ്പറഞ്ഞു എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയര്‍ന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ നൂറിനും പ്രിയയുമായുള്ള ബന്ധത്തിലെ വിള്ളല്‍ തുറന്നുപ്രകടിപ്പിച്ചിരുന്നു. പ്രിയയും റോഷനും സോഷ്യല്‍ മീഡിയയില്‍ സംവിധായകനുള്‍പ്പെടെയുള്ളവരെ അണ്‍ഫോളോ ചെയ്തതും ചര്‍ച്ചയായിരുന്നു.