കൊച്ചി: പ്രിയ വാര്യരെ കൊന്നുകൊലവിളിച്ച് ട്രോളർമാർ .മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ പ്രിയ കഴിഞ്ഞ ദിവസം ചെയ്ത പ്രവൃത്തി ആരാധകരെയാകെ ഞെട്ടിച്ചു കളഞ്ഞു.ആരാധകർ പ്രിയക്കെതിരെ നീങ്ങിയിരിക്കയാണ് .പ്രിയക്ക് അഹംങ്കാരമെന്നും ആരോപണം .ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ഹൃദയത്തെ ത്രസിപ്പിച്ച പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍ എന്നാൽ പ്രിയയെ ഇപ്പോൾ ജനം വെറുത്തുതുടങ്ങി .ഒരു പ്രമുഖ ചാനലിന്റെ ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങിലായിരുന്നു ആരാധകരെ പോലും ഞെട്ടിച്ച് പ്രിയ വാര്യര്‍ എത്തിയത്. അസിസ്റ്റന്റുമാരെ ഉപയോഗിച്ച് ഡ്രസ് പൊക്കിപ്പിടിച്ചായിരുന്നു പ്രിയയുടെ രംഗപ്രവേശം.
എന്നാല്‍ ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് പൊക്കി പിടിക്കാന്‍ അസ്സിസ്റ്റന്റ്‌റുമാരെ കണ്ടതോടെ പ്രിയയുടെ വിമര്‍ശകര്‍ക്ക് ഹാലിളകി. പിന്നെ താമസമുണ്ടായില്ല പ്രിയയ്‌ക്കെതിരായ പൊങ്കാല കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. ഒരു മയവുമുണ്ടായില്ല ട്രോളുകള്‍ക്ക്.
”അല്ല ഒന്ന് കണ്ണിറുക്കി കാണിച്ചെന്നും പറഞ്ഞു ഇവളെ ഇത്രക്കും പൊക്കിപ്പിടിച്ചു നടക്കാന്‍ ഇവളാരാ…ഫിലോമിന ഇതിലും അഭിനയ മികവുള്ള നടിയാണല്ലോ മരിച്ചെങ്കിലും അവരുടെ വില പോലും ഈ സാധനത്തിന് കൊടുക്കാന്‍ പറ്റില്ല”.
ഇങ്ങനെയായിരുന്നു ഒരു കമന്റ്. ‘എന്റെ പൊന്നേ എന്തൊക്കെ കാണണം എന്തൊക്കെ സഹിക്കണം. ഒറ്റ സീനില്‍ തല കാണിച്ചു അത് ഹിറ്റായി അതിനു ഇത്രമാത്രം അഹങ്കരിക്കുന്നത് അപ്പോള്‍ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പലതവണ വാങ്ങിക്കൂട്ടിയ നടന്മാരും നടിമാരും വരെ ഇങ്ങനെ അഹങ്കരിച്ചിട്ടില്ല.’ഇങ്ങനെ പോകുന്നു കമന്റുകള്‍.
പുറത്തിറങ്ങാന്‍ പോകുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനമാണ് പ്രിയയെ ആഗോള പ്രശസ്തയാക്കിയത്. അറുപതു ലക്ഷം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ വാര്യരെ പിന്തുടരുന്നത്.മലയാളത്തില്‍ രണ്ടാമതുള്ള ദുല്‍ഖര്‍ സല്‍മാന് ആകട്ടെ വെറും 22 ലക്ഷം മാത്രമാണ് ഫോളോവേഴ്‌സ് ഉള്ളത്.തൃശൂര്‍ക്കാരിയായ പ്രിയ വാര്യര്‍ വിമല കോളേജിലെ ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.