തിരുവനന്തപുരം: പത്മശ്രീ പുരസ്‌കാരം ലഭിക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി ആരോപണം. രണ്ട് തവണ ദേശീയ പുരസ്‌കാരം ലഭിച്ചു, സന്നദ്ധ സംഘടനയുടെ ഡയറക്ടറാണ് എന്നീ അവകാശവാദങ്ങള്‍ തെറ്റാണെന്നാണ് ആരോപണം.
വിവരാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രിയദര്‍ശന് പത്മശ്രീ പുരസ്‌കാരം ലഭിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടുവെന്നും ജോമോന്‍ പുത്തന്‍ പുരക്കല്‍ ആരോപിക്കുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പ്രിയദര്‍ശന്‍ പുരസ്‌കാരം ലഭിക്കാന്‍ തട്ടിപ്പുനടത്തിയതായി വ്യക്തമായതെന്ന് ജോമോന്‍ പുത്തന്‍ പുരക്കല്‍ പറഞ്ഞു.
2000ലും 2007ലും ദേശീയ അവാര്‍ഡ് ലഭിച്ചതായാണ് പത്മശ്രീ പരിഗണനയ്ക്കായി സമര്‍പ്പിച്ച രേഖകളില്‍ പ്രിയദര്‍ശന്‍ അവകാശപ്പെടുന്നത്. എന്നാല്‍ 2000ല്‍ ജയരാജന്‍ സംവിധാനം ചെയ്ത ‘ശാന്തം’ എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കൂടാതെ കുഷ്ഠരോഗികളെ പരിചരിക്കുന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറാണെന്നും പ്രിയദര്‍ശന്‍ രേഖയില്‍ അവകാശപ്പെടുത്തുന്നുണ്ട്. ഇത് ശരിയല്ലെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറയുന്നു.
2012ലെ പത്മശ്രീ പുരസ്‌കാരത്തിനായി ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് 2011 ഒക്ടോബര്‍ 14ന് നല്‍കിയ അന്തിമ പട്ടികയില്‍ പ്രിയദര്‍ശന്റെ പേരുള്‍പ്പെട്ടിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപ്പെട്ട് ഡിസംബര്‍ അഞ്ചിനാണ് പ്രിയദര്‍ശന്റേത് ഉള്‍പ്പെടെ മൂന്നു പേരുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ആരോപിക്കുന്നു.
തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പ്രിയദര്‍ശന്‍ പത്മശ്രീ പുരസ്‌കാരം നേടിയതെന്നതിനാല്‍ അദ്ദേഹത്തിന്റെ പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.