കോഴിക്കോട്: പെരുമ്പാവൂരില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണത്തില്‍ പ്രതികരിച്ച് പ്രശസ്ത നടി പ്രിയാമണിയും രംഗത്ത്. സംഭവത്തെ കുറിച്ചറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒട്ടും സുരക്ഷിതമല്ലെന്നും പ്രിയാമണി ട്വീറ്റ് ചെയ്തു.
സ്ത്രീകള്‍ക്ക് ഇവിടെ സുരക്ഷയില്ലെന്നും ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും താന്‍ രാജ്യം വിട്ട് വേറെ എവിടേക്കെങ്കിലും പോകാന്‍ അപേക്ഷിക്കുന്നുവെന്നും പ്രിയാമണി പറയുന്നു. ബാംഗ്ലൂരില്‍ ഒരു പെണ്‍കുട്ടിയെ രാത്രി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റിയും പ്രിയാമണി ട്വീറ്റില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇന്ത്യവിട്ട് പോകാന്‍ ആഹ്വാനം ചെയ്ത പോസ്റ്റ് വിവാദമായിരിക്കുകയാണിപ്പോള്‍. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രിയാമണിക്കു പുറമെ മഞ്ജുവാര്യര്‍, മമ്മുട്ടി, ജയറാം, ദിലീപ് തുടങ്ങി സിനിമാമേഖലയിലെ നിരവധി പ്രമുഖരും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.