സിനിമാ ലേഖകൻ
ചെന്നൈ: മലയാളത്തിൽ നിന്നു തുടങ്ങി ബോളിവുഡ് വരെ ചെന്നെത്തിയ സിനിമാ പ്രതിഭയായ പ്രിയാമണി വീണ്ടും വിവാദത്തിൽ കുടുങ്ങുന്നു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കാമുകന്റെ കാലുപിടിച്ചു കരയുകയായിരുന്നു പ്രിയാമണിയെന്നാണ് ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. കാമുകൻ മുസ്തഫയെ ആദ്യം കണ്ടതും പരിചയം പ്രണയത്തിലേക്ക് വഴിമാറിയതും അവർ തന്നെ തുറന്നുപറയുകയാണ്. പതിവ് പ്രണയങ്ങളിൽനിന്നു വ്യത്യസ്തമായി പ്രണയം ആദ്യം തുറന്നുപറഞ്ഞത് താനാണെന്ന് നടി പറയുന്നു. പ്രിയാമണിയുടെ വാക്കുകളിലൂടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വച്ചാണ് മുസ്തഫയെ കാണുന്നത്. ഇവന്റ് മാനേജരായിരുന്നു അദ്ദേഹമപ്പോൾ. എല്ലാ മത്സരങ്ങളിലും മുസ്തഫയെ കണ്ടതോടെ സൗഹൃദമായി. ഇടയ്ക്ക് ഫോൺനമ്പർ കൈമാറിയതോടെ വിളിക്കാൻ തുടങ്ങി. മുംബൈയിൽ ഒരു ഇവന്റിന് വേണ്ടി ഞാൻ പോയിരുന്നു. അപ്പോൾ ഒന്നിച്ച് ഡിന്നറിന് പോയി. അന്നാണ് മനസുതുറന്ന് മുസ്തഫയോട് സംസാരിച്ചെന്ന് പ്രിയ പറയുന്നു.മുസ്തഫയെ ഒരുപാട് ഇഷ്ടമാണെന്നും, താങ്കൾക്ക് എന്തും തീരുമാനിക്കാമെന്നും പറഞ്ഞ് പ്രിയാമണി കരയാൻ തുടങ്ങി. അതോടെ ഇത് തമാശയല്ലെന്ന് മുസ്തഫയ്ക്ക് ബോധ്യമായതായി പ്രിയ പറയുന്നു.
പ്രിയ പ്രണയം തുറന്നുപറഞ്ഞ നിമിഷത്തെക്കുറിച്ച് മുസ്തഫ പറയുന്നതിങ്ങനെ ആ റെസ്റ്ററന്റിലെ ആളുകൾക്കൊക്കെ എന്നെ അറിയാമായിരുന്നു. പ്രിയ പെട്ടെന്ന് കരഞ്ഞതോടെ ഞാനും ഞെട്ടിപ്പോയി. ഇഷ്ടമായിരുന്നെങ്കിലും പെട്ടന്നുതന്നെ യെസ് പറഞ്ഞു. വിവാഹശേഷം പ്രിയയെ അഭിനയിക്കാൻ വിടുമെന്ന് അദ്ദേഹം പറയുന്നു