ലാലിനെയും കാളയെയും പ്രിയദർശൻ വെ്ട്ടി; പക്ഷേ, സിനിമ സൂപ്പർ ഹിറ്റായി

സിനിമാ ഡെസ്‌ക്

മലയാള സിനിമ ചരിത്രത്തിൽ കളക്ഷൻ റിക്കാർഡുകൾ തകർത്തെറിഞ്ഞ സിനിമയായിരുന്നു പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘ചിത്രം’. 1988ൽ പുറത്തിറങ്ങിയ ചിത്രവുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മോഹൻലാൽ കാളയുമായി നടത്തുന്ന ഗുസ്തി. വളരെയധികം കഷ്ടപ്പെട്ടു കൊണ്ടുവന്ന കാളയെക്കൊണ്ട് അതിലും കഷ്ടപ്പെട്ട് ഗുസ്തി പിടിച്ച മോഹൻലാലിന്റെ അതിസാഹസികത കാണാൻ പക്ഷേ ആരാധകർക്കു ഭാഗ്യമുണ്ടായില്ല. സിനിമയിൽ നിന്ന് ആ രംഗം വെട്ടിമാറ്റിയത് തന്നെ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാളപ്പോരിൽ പങ്കെടുക്കുന്ന കാളയെ തന്നെ കൊണ്ടുവരണമെന്നു പ്രിയദർശന്റെ കടുംപിടത്തമായിരുന്നു. ഒടുവിൽ മദ്രാസിൽ നിന്നൊരു ഒത്ത കാളയെ ഒപ്പിച്ചു. കാളയെ സെറ്റിൽ എത്തിച്ചു. ഷോട്ടിനായി എല്ലാവരും റെഡിയായി. കാളയുമായി പോരു പിടിക്കാൻ ലാലും റെഡി. എന്നാൽ ഒരു പ്രശ്‌നം. കാളയ്ക്ക് അഭിനയിക്കാൻ താല്പര്യമില്ല. കിടന്നിടത്തുനിന്നും എണീൽക്കുന്നില്ല. കാളയെ നോക്കാൻ വന്നയാൾ പലകുറി ശ്രമിച്ചിട്ടും രക്ഷയില്ല. പ്രിയദർശനാണെങ്കിൽ ദേഷ്യത്തോടെ അലറുന്നുണ്ട്.

ഒരു രക്ഷയുമില്ലെന്നു കണ്ടപ്പോൾ കാളക്കാരൻ പേപ്പർ കത്തിച്ച് കാളയുടെ വയറിനടുത്ത് ചൂടാക്കി. അതോടെ കാള ഉഷാർ. ലാലും കാളയും തമ്മിൽ അത്യുഗ്രമായി പോരും നടന്നു. എന്നാൽ, എഡിറ്റിംഗും കഴിഞ്ഞ് ചിത്രം തീയേറ്ററിൽ എത്തിയപ്പോൾ ആ രംഗം കാണാനില്ല. കഥയിൽ പൊരുത്തമില്ലാത്തതുകൊണ്ടാണത്രേ ആ സീൻ വെട്ടിക്കളഞ്ഞത്.

Top