ഏറ്റവും ഒടുവില്‍ ജീവിതത്തെ പറ്റി നിക്‌ജോനാസും പ്രിയങ്കാ ചോപ്രയും പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹത്തെ പറ്റിയും തുടര്‍ന്നുള്ള ജീവിതത്തെ കുറിച്ചും പ്രിയങ്ക ഒരു അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ: വിവാഹത്തിനു മുന്‍പു തന്നെ ഞാന്‍ നിക്കിനോടു ചിലകാര്യങ്ങള്‍ പറഞ്ഞിരുന്നു. ആദ്യമായി വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ തന്നെ. എനിക്ക് പാചകം ചെയ്യാനൊന്നും ഇഷ്ടമല്ല. അതുകൊണ്ടു തന്നെ അറിയില്ല. നിക്കിന് അമ്മ ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഉണ്ടാക്കി തരുന്നില്ലേ. എനിക്ക് അതിനൊന്നും കഴിയില്ല. അങ്ങനെ ഒരു പെണ്‍കുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ എനിക്കതിനു കഴിയില്ല. അതില്‍ ഞാനൊരു മോശം ഭാര്യയും ഭയങ്കരിയായ സ്ത്രീയുമാണ്. ശരിയാണ് പ്രിയങ്ക ഭയങ്കരിയാണ്. സ്‌നേഹത്തിന്റെ കാര്യത്തില്‍. പാചകം പ്രിയങ്കയ്ക്ക് അറിയില്ലെങ്കിലും എനിക്കു നന്നായി അറിയാം.
ജോനാസ് കുടുംബത്തിന്റെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്കു കാരണവും അവള്‍ തന്നെയാണ്. വ്യത്യസ്ത വഴികളിലേക്ക് പിരിഞ്ഞു പോയ ഞങ്ങള്‍ സഹോദരങ്ങളെ ഒരുമിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചതും പ്രിയങ്കയാണ്.എനിക്കതില്‍ അഭിമാനമുണ്ടെന്നായിരുന്നു പ്രിയങ്കയുടെ വാക്കുകളെ കുറിച്ച് നിക് ജോനാസിന്റെ മറുപടി. ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ജോനാസ് സഹോദരന്‍മാര്‍ ഒരുമിച്ച് സംഗീത ആല്‍ബം ചെയ്തത്. അതിന്റെ മുഴുവന്‍ ക്രഡിറ്റും പ്രിയങ്കയ്ക്കാണെന്നും നിക് ജോനാസ് കൂട്ടിച്ചേര്‍ത്തു. മ്യൂസിക് വീഡിയോ എത്തുന്നതിനു മുന്‍പു തന്നെ ഗാനത്തിന്റെ ഒരു ഭാഗം നിക് ജോനാസ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ടൈം ആയിരുന്നു ജോനാസ് സഹോദരന്‍മാര്‍ അവസാനം ചെയ്ത ആല്‍ബം. പിന്നീട് ഇവരുടെ ബന്ധത്തില്‍ അകല്‍ച്ച സംഭവിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മൂന്നുപേരും ഒരുമിച്ചെത്തുന്നത് ഏറെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.