വിവാഹശേഷം പേരിനൊപ്പം ഭര്‍ത്താവായ നിക് ജോനസിന്റെ പേരും പ്രിയങ്ക കൂട്ടിച്ചേര്‍ത്തിരുന്നു. ഒരു ചാനല്‍ പരിപാടിക്കിടെ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു താരത്തിന്റെ മറുപടി.ഗായകനായ നിക് ജോനസുമായുള്ള വിവാഹശേഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താരം പ്രിയങ്ക ചോപ്ര ജൊനാസ് എന്ന് പേരു മാറ്റിയിരുന്നു.എന്നാല്‍ ചില കാര്യങ്ങളില്‍ താന്‍ കുറച്ച് പഴഞ്ചനും പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ആളുമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഒരു ഹോളിവുഡ് ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അവതാരകന്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചത്.
ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്തത് കൊണ്ട് തന്റെ വ്യക്തിത്വത്തിന്റെ ഒരംശം പോലും നഷ്ടമാകുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. നിക്കിന്റെ പേര് എന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു കാരണം ഞങ്ങള്‍ ഇപ്പോള്‍ ഒരു കുടുംബമാണ്. ഇതു പോലുള്ള കാര്യങ്ങളില്‍ ഞാന്‍ കുറച്ച് പഴഞ്ചനും പാരമ്പര്യ രീതി പിന്തുടരുന്ന ആളുമാണ്.പേര് മാറ്റം എന്റെ വ്യക്തിത്വത്തെ ഒരു തരത്തിലും മാറ്റില്ല.ഞാന്‍ എന്താണോ അതിനൊപ്പം ഒരാള്‍ കൂടിച്ചേര്‍ന്നുയെന്നും പ്രിയങ്ക പറഞ്ഞു. ഇരുവര്‍ക്കുമായി ഒരു ചെല്ലപ്പേരും പ്രിയങ്ക കണ്ടു വച്ചിട്ടുണ്ട് പ്രിയങ്കയും നിക്കും ചേര്‍ത്ത് പ്രിക്ക്. ഇത് വ്യത്യസ്തമായ പേരാണെന്നാണ് താരം പറയുന്നത്. എന്നാല്‍ നിക്കിന് പേര് അത്ര പിടിച്ചിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
നിലവില്‍ അണ്‍ഫിനിഷ്ഡ് എന്ന പേരില്‍ തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക. കരിയറിലും വിവാഹം വരെ എത്ത നില്‍ക്കുന്ന തന്റെ ജീവിതത്തിലെയും വിവിധ വികാരങ്ങളാണ് ഓര്‍മ്മ കുറിപ്പുകളായെത്തുന്നത്. ഇതില്‍ താന്‍ വളരെ ആവേശഭരിതയാണെന്നും പ്രിയങ്ക വ്യക്തമാക്കി.