സ്വന്തം ലേഖകൻ
കോട്ടയം: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരിത്തിന് യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ് മോർ തീമോത്തിയോസ് സ്വീകരിച്ച നടപടിയെ ശരിവെച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ. എന്നാൽ, സഭാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഇതു സംബന്ധിച്ചു യാതൊരു നിർദേശവും ഉണ്ടായിട്ടില്ലെന്ന കുമരകം ആറ്റാമംഗലം പള്ളിയുടെ വിശദീകരണം വ്്ന്നതോടെ സംസ്‌കാര ചടങ്ങുകൾ വീണ്ടും വിവാദമായി.
പ്രിയങ്ക ചോപ്പ്രയുടെ മുത്തശ്ശി മേരി ജോണിന്റെ സംസ്‌കാരം എല്ലാ ആധരവുകളോടും കൂടി നടത്തുന്നതിനുള്ള കമീകരണങ്ങൾ സഭ ചെയ്തുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവാ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന മെത്രാപോലീത്തായുടെ നടപടിയെ ശരിവെയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇപ്പോൾ സഭയുടെ പ്രാദേശിക തലവനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ ബാവ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
പ്രിയങ്ക ചോപ്പ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് പള്ളി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടിയെ വിമർശിച്ച് കഴിഞ്ഞ ദിവസം ഭദ്രാസന മെത്രാപോലീത്ത തോമസ് മോർ തീമോത്തിയോസ് രംഗത്ത് എത്തിയിരുന്നു. പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടി ആക്രൈസ്തവമാണെന്ന് അദേഹം പറയുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളോട് സംസ്‌കാരം സംബന്ധിച്ച് യാതൊരുവിധ അഭിപ്രായവും സഭാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലാ എന്ന വിശദീകരണമാണ് കുമരകം ആറ്റാമംങ്കലം പള്ളി ഭാരവാഹികൾ സ്വീകരിച്ചത്. ഇതോടെയാണ് സംഭവം വിവാദമായത്.
കുമരകം ആറ്റാമംങ്കലം പള്ളിയിൽ സംസ്‌കാരം നടത്താൻ കഴിയാതിരുന്നതിനാൽ പൊൻകുന്നത്തുള്ള സഭയുടെ മറ്റൊരു പള്ളിയിൽ തന്നെയാണ് ഇടവക മെത്രാപോലീത്തായുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തിയത്. ശ്രേഷ്ഠ ബാവാ ഇതു സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കിയതോടു കൂടി ഇതു സംബന്ധിച്ചുള്ള വിവാദങ്ങൾ വീണ്ടും രൂക്ഷമായി. പ്രിയങ്കചൊപ്രയുടെ മുത്തശ്ശി മേരി ജോൺഅഖൗരിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിനെച്ചൊല്ലിയുള്ള വിവാദമാണ് ഇപ്പോൾ രൂക്ഷമായത്. ഇവരുടെ മുത്തശ്ശിയുടെ മൃതദേഹം കുമരകം ആറ്റാമംഗലം പള്ളിയിലാണ് അടക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്യമതസ്തനായ മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരിൽ സംസ്‌കാരം നടത്താനുള്ള അനുമതി പള്ളി നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്നു പൊൻകുന്നത്തെ സഭയുടെ മറ്റൊരു പള്ളിയിലാണ് ഇവരുടെ സംസ്‌കാരം നടത്തിയത്.