മുംബെ:ലോകമാകെ ആരാധകരുള്ള താരമാണ് അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസ്. സംഗീതം പോലെ നിക്കിന്റെ കൂടുംബജീവിതത്തിലും ആരാധകര്‍ക്കു പ്രത്യേക താത്പര്യമാണ്. അതുകൊണ്ടു തന്നെ പ്രിയ ഗായകന്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത് ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. പ്രിയങ്ക കള്ളിയാണെന്നാണ് നിക്ക് ജോനാസിന്റെ ആരാധകരുടെക്ഷം. നിക്ക് ജോനാസ് നിങ്ങള്‍ രക്ഷപ്പെടുന്നതാണ് നല്ലതെന്നും ഇത്തരക്കാര്‍ പറയുന്നു. യാത്രകളിലും മറ്റും കൂടെ കൂട്ടാനുള്ള കേവലം സുഹൃത്തുമാത്രമാണ് പ്രിയങ്കയ്ക്ക് നിക്ക് ജോനാസെന്നും നിക്കിന്റെ ആരാധകര്‍ക്ക് അഭിപ്രായം ഉണ്ട്. എന്നാല്‍ വിമര്‍ശകര്‍ക്കു പിന്നാലെ തന്നെ പ്രിയങ്കയെയും നിക്കിനെയും പ്രകീര്‍ത്തിച്ചും ആളുകള്‍ എത്തി. പ്രായമൊന്നും ഒരു പ്രശ്‌നമേയല്ല നിങ്ങള്‍ നല്ല ജോഡികളാണെന്നാണ് ഇത്തരക്കാരുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം ഗലേ സംഗീത വേദിയില്‍ നിന്നാണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും പരിചയപ്പെടുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
പിയങ്കയ്ക്ക് നിക്കിന്റെ നല്ല ഭാര്യയാകാനൊന്നും കഴിയില്ല; താങ്കള്‍ രക്ഷപ്പെടുന്നതാണ് നല്ലതെന്ന് ആരാധകര്‍
Tags: priyanka chopra wedding