മോദിയ്ക്കു മുന്നിൽ മുട്ടുവരെയുള്ള വസ്ത്രം ധരിച്ച് പ്രിയങ്ക: കാൽമുട്ടും കണങ്കാലും മറയ്ക്കാതെയുള്ള ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അൽപവസ്ത്ര ധാരിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിലിരുന്ന സിനിമാ താരം പ്രിയങ്ക ചൊപ്ര വിവാദത്തിൽ. കാൽമുട്ടു മുതൽ താഴേയ്ക്കു വരെ നഗ്നയായാണ് താരം, കാൽകയറ്റി വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കു മുന്നിലിരുന്നത്. പ്രധാനമന്ത്രിയുമൊത്തുള്ള ചിത്രം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സംഭവം വിവാദമായതോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രിയങ്കയ്ക്കു വൻ ചീത്തവിളിയാണ് കേൾക്കേണ്ടി വരുന്നത്. മോദി ഭക്തരും, സംഘികളും ഒരു പോലെ സോഷ്യൽ മീഡിയയിൽ പ്രിയങ്കയെ അസഭ്യം പറയുകയാണ് ഇപ്പോൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

priayc
ജർമ്മനിയിലെ ബർലിൻ സന്ദർശനത്തിനായി എത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രിയങ്ക ചൊപ്രയും കണ്ടു മുട്ടിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനും, പ്രചാരണത്തിനുമായാണ് പ്രിയങ്ക ചൊപ്ര ബർലിനിൽ എത്തിയത്. ജർമ്മനിയുമായി ഇന്ത്യയുടെ തന്ത്രപ്രധാനമായ കരാർ ഒപ്പിടുന്നതിനുമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബെർളിനിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിൽകാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു വ്യക്തമാക്കിയാണ് പ്രിയങ്ക ചൊപ്ര തന്റെയും പ്രധാനമന്ത്രിയുടെയും ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

priyac
വെള്ള ഫ്രോക്ക് ധരിച്ച്, വലതുകാലിന്റെ മുകളിൽ ഇടതു കാൽ കയറ്റിവച്ച്, കാൽമുട്ടിൽ കൈകൾ കെട്ടിവച്ചാണ് പ്രിയങ്ക ഇരിക്കുന്നത്. കാൽ മുട്ടു മുതൽ പാദം വരെ നഗ്നമായി കാണുന്ന രീതിയിലാണ് പ്രിയങ്ക ഇരിക്കുന്നത്. ഇതാണ് വിവാദമായിരിക്കുന്നത്. ചിത്രത്തിനെതിരെ പ്രതികരിച്ചവർക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പ്രിയങ്ക മറുപടി നൽകിയിരിക്കുന്നത്.

priyacaതനിക്കെതിരെ പ്രതികരിക്കുന്ന ട്രഡീഷണലിസ്റ്റുകൾ എന്താണ് പറയുന്നതെന്നു എനിക്കു മനസിലാകുന്നില്ല. നരേന്ദ്രമോദി വളരെ നല്ല മനുഷ്യനാണ്. നയതന്ത്രപരമായ തിരക്കുകൾക്കിടയിലും അദ്ദേഹം എന്നെ കാണാൻ സമയം കണ്ടെത്തി. ഇത് നല്ല സൂചനയാണ്.് തന്റെ വസ്ത്രത്തെ വിമർശിക്കുന്നവർ അതു ചെയ്തുകൊണ്ടിരിക്കട്ടേ. – പ്രിയങ്ക തുടരുന്നു.

Top