ബോളിവുഡിലും ഹോളിവുഡിലും സൂപ്പര്‍താരമായി വിലസുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ക്വാണ്ടിക്കോ എന്ന അമേരിക്കന്‍ സിരീസില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് പ്രിയങ്കയാണ്. ഇതിലെ മികച്ച പ്രകടനമാണ് താരത്തിന് ബേവാച്ച് എന്ന ആദ്യ ഹോളിവുഡ് സിനിമയിലേക്ക് വഴിതുറന്നത്. എന്നാല്‍ മറ്റൊരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് നിറത്തിന്റെ പേരിലാണെന്ന് താരം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാന്‍ പോയത്. അപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തുവന്ന ഒരു വ്യക്തി തന്റെ മാനേജരോട് പ്രിയങ്കയുടെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് അന്ന് മനസ്സിലായില്ല. വീണ്ടും ഞാന്‍ അയാളോട് ചോദിച്ചു. എന്താണ് എന്റെ ശരീരത്തിന്റെ കുഴപ്പമെന്ന്. അപ്പോഴാണ് തന്റെ ശരീരം തവിട്ട് നിറമാണെന്നും ഈ നിറമാണ് ഷൂട്ട് ചെയ്യാനുള്ള പ്രശ്‌നമെന്നും ആ ഏജന്റ് പറഞ്ഞു്. താനാകെ തകര്‍ന്നുപോയി. പ്രിയങ്ക പറഞ്ഞു. ആഗോള പ്രശസ്തിയൊന്നും ചൂഷണങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചിട്ടില്ല. ഹോളിവുഡിലായാലും ബോളിവുഡിലായാലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ടു വേതനമാണ് ഇപ്പോഴും നല്‍കുന്നതെന്നും പ്രിയങ്ക പറഞ്ഞു.