‘പ്രിയങ്ക ചോപ്ര, താങ്കള്‍ രാഹുല്‍ ഗാന്ധിയുടെ പട്ടിയുടെ റോള്‍ ഏറ്റെടുത്തതാണോ?’; പ്രിയങ്കയെ അധിക്ഷേപിച്ച് ബിജെപി നേതാവിന്റെ ട്വീറ്റ്

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയെന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി നേതാവ് രമണ്‍ മാലികിന്റെ ട്വീറ്റ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച ഒരു അബദ്ധത്തിന് മറുപടിയായാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന. മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പോലും പ്രധാനമന്ത്രി കള്ളം പറയുകയാണ്. യു.പി.എ കാലത്ത് ഇവിടെ 1141 മണ്ണ് പരിശോധനാ ലാബോറട്ടറികള്‍ ഉണ്ടായിരുന്നു @പ്രിയങ്കചോപ്ര എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇന്നലെ വന്ന ട്വീറ്റ്.

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഈ ആരോപണം ഉന്നയിച്ചത് . എന്നാല്‍ പ്രിയങ്ക ചതുര്‍വേദിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ പോസ്റ്റു ചെയ്തപ്പോള്‍ പ്രിയങ്ക ചതുര്‍വേദി എന്നതിന് പകരം പ്രിയങ്ക ചോപ്ര എന്ന് തെറ്റിയെഴുതുകയായിരുന്നു. നിരവധി പേര്‍ ഈ ട്വീറ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്. പ്രിയങ്കചോപ്ര, താങ്കള്‍ എന്ന് മുതലാണ് രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായത്. പപ്പുവിന്റെ പിഡി(രാഹുലിന്റെ പട്ടി)യുടെ റോള്‍ ഏറ്റെടുത്തതാണോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. ബിജെപി നേതാവ് രമണ്‍ മാലിക്കിന്റെ ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ചോപ്രയുടെ ആരാധകരടക്കം നിരവധി പേര്‍ രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ രമണ്‍ ജീ നിങ്ങള്‍ ഒരു വിവേകമുള്ള മനുഷ്യനാണ് എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ഈയൊരു ട്വീറ്റിലൂടെ എന്റെ വിശ്വാസം തെറ്റാണ് എന്ന് നിങ്ങള്‍ തെളിയിച്ചു. പ്രിയങ്ക ചോപ്രയെന്ന് തെറ്റായി എഴുതിയതാണെന്ന് നിങ്ങള്‍ക്ക് വ്യക്തമായി അറിയാം. എന്നിട്ടും അവരെ അപമാനിക്കാനുള്ള നിങ്ങളുടെ ശ്രമം തരംതാഴ്ന്നതായിപ്പോയി. ‘എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്.

വിഷയം വിവാദമായതോടെ വിശദീകരണവുമായി വന്ന് മാലിക് തടിയൂരി. താന്‍ അങ്ങനെ ഉദ്ദേശിച്ചുപറഞ്ഞതല്ലെന്നും, ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നവരെയാണ് ഉദ്ദേശിച്ചതെന്നാണ് മാലിക്കിന്റെ വിശദീകരണം. വിഷയത്തില്‍ നടി പ്രിയങ്ക ചോപ്ര പ്രതികരണത്തിന് തയ്യാറായിട്ടില്ല

Top