പ്രിയങ്കയുടെ നായക്കുട്ടിയുടെ ജാക്കറ്റിന്റെ വില 36 ലക്ഷം രൂപ

നടി പ്രിയങ്കാ ചോപ്രയുടെ വളര്‍ത്തുനായ ഡയാന ചോപ്രയാണ് താരം. സോഷ്യല്‍മീഡിയയില്‍ ഡയാനയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ ചിത്രം ഇത്രയധികം വൈറലാകാന്‍ കാരണം ഡയാന ധരിച്ച ചുവന്ന ജാക്കറ്റാണ്. പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചത്. ലോസ് ഏഞ്ചല്‍സ് വളരെ തണുപ്പാണ് എന്ന് അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ ചിത്രത്തില്‍ ഡയാനയെക്കാളും ആളുകളുടെ ശ്രദ്ധയാകാര്‍ഷിച്ചത് നായക്കുട്ടി അണിഞ്ഞ ആ ജാക്കറ്റ് ആയിരുന്നു. അന്താരാഷ്ട്ര സ്‌റ്റൈല്‍ ബ്രാന്‍ഡ് കമ്പനിയായ മോങ്കലറിന്റെ ഹുദി ജാക്കറ്റാണ് ഡയാന ധരിച്ചിരിക്കുന്നത്. 36,84,479 രൂപയാണ് ഇതിന്റെ വില.

അതായത് ഇന്ത്യക്കാരന്റെ ശരാശരി വാര്‍ഷിക വരുമാനത്തിനേക്കാളും അധികമാണ് ഡയാനയുടെ ജാക്കറ്റിന്റെ വില. അതേസമയം ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ പോലെയുള്ളൊരു വികസ്വര രാജ്യത്ത് 36 ലക്ഷം രൂപയുടെ ജാക്കറ്റ് പട്ടിക്ക് വാങ്ങി നല്‍കിയത് ശരിയായില്ലെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. ഈയടുത്ത് എംബ്രോയിഡറി വര്‍ക്ക് ചെയ്ത പ്രിയങ്കയുടെ ബാഗിന്റെയും കാലില്‍ ഇട്ടിരുന്ന ഷൂസിന്റേയും വില കേട്ട് ആരാധകര്‍ ഞെട്ടിയിരുന്നു. 3.61 ലക്ഷത്തിന്റെ ബാഗും 56,000 രൂപ വിലയുളള ഷൂസുമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top