അതിസുന്ദരിയായി പ്രിയങ്ക ചോപ്ര !രാജകീയ വിവാഹത്തിനു പ്രിയങ്ക എത്തി

കൊച്ചി:മേഗൻ മാർക്കിളും ഹാരി രാജകുമാരനും തമ്മിലുള്ള വിവാഹ വാർത്തകൾ കൊണ്ടു നിറയുകയാണ് സമൂഹമാധ്യമം. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ വച്ചാണ്ഹാരി മേഗന്റെ കഴുത്തിൽ മിന്നണിയിക്കുന്നത്. ഇങ്ങു ബോളിവുഡിൽ നിന്നും ഒരു സുന്ദരിക്കും വിവാഹത്തിനു പ്രത്യേകക്ഷണമുണ്ട്, മറ്റാരുമല്ല നടി പ്രിയങ്ക ചോപ്രയാണത്. അടുത്ത സുഹൃത്തു കൂടിയായ മേഗന്റെ വിവാഹത്തിന് സ്റ്റൈലിഷ് ആയാണ് പ്രിയങ്ക എത്തിയത്.

ലാവെൻഡർ നിറത്തിലുള്ള വിവിയൻ വെസ്റ്റ്‌വുഡിന്റെ സ്കർട്ട് ആൻഡ് ബ്ലേസർ കോംബോയിലാണ് വിവാഹത്തിനായി താരം ഒരുങ്ങിയെത്തിയത്. വസ്ത്രത്തിനു ചേരുന്ന ക്ലാസി ലുക്കിലുള്ള തൊപ്പി കൂടിയായപ്പോൾ പ്രിയങ്ക അതിസുന്ദരിയായി. മേഗന്റെ മറ്റു സുഹൃത്തുക്കൾക്കൊപ്പമാണ് പ്രിയങ്കയും ചടങ്ങിനെത്തിയത്. വിവാഹത്തിൽ പങ്കെടുക്കാനായി ഒരു ദിവസം മുമ്പുതന്നെ പ്രിയങ്ക ലണ്ടനിൽ എത്തിയിരുന്നു. വിവാഹത്തിനു ധരിക്കേണ്ട ഡ്രസ്സിനായി കാത്തിരിക്കുന്നുവെന്നു പറഞ്ഞ് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രവും തലേന്നു പ്രിയങ്ക പങ്കുവച്ചിരുന്നു.PRIYANKA CHOPRA-UK

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെ ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരെ തിരഞ്ഞെടുത്തതിൽ മേഗനും ഉൾപ്പെട്ടപ്പോൾ പ്രിയങ്ക അവരെ കുറിച്ച് ‘ടൈമി’ൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ‘ജനങ്ങൾക്കു വേണ്ടി ഒരു രാജകുമാരി’ എന്നാണു മേഗനെ പ്രിയങ്ക വിശേഷിപ്പിച്ചത്. മേഗന്റെ വിവാഹത്തിനായി താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജകുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് മേഗന് ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

അതേസമയം ബ്രിട്ടിഷ് രാജകുടുംബത്തിലെ യുവരാജാവിന്റെ വിവാഹാഘോഷത്തിലാണ് ലണ്ടൻ നഗരം. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും ഹോളിവുഡ് താരാസുന്ദരി മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹചടങ്ങുകൾ വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ നടന്നു . കിരീടാവകാശത്തിൽ ആറാം സ്ഥാനത്താണെങ്കിലും രണ്ടാം കിരീടാവകാശിയായ സഹോദരൻ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും ആഘോഷങ്ങളും ഉൾക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം.

ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണ് പുതിയ മരുമകളെ സെന്റ് ജോർജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അൾത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്. വധുവിന്റെ പിതാവിന്റെയോ സഹോദരന്റെയോ അവകാശമാണിത്. എന്നാൽ അവരുടെ അസാന്നിധ്യത്തിൽ ഈ ചുമതല ഏറ്റെടുക്കാൻ ചാൾസ് രാജകുമാരൻ തന്നെ തീരുമാനിക്കുകയായിരുന്നു.

Top