കൂരോപ്പട:
കർഷക കൂട്ടക്കൊലയിലും പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കൂരോപ്പട കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കൂരോപ്പടയിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡൻ്റ് സാബു.സി കുര്യൻ, കോൺഗ്രസ് നേതാക്കളായ കെ.കെ അപ്പുക്കുട്ടൻ നായർ, എം.പി അന്ത്രയോസ്, അനിൽ കൂരോപ്പട, ബാബു വട്ടുകുന്നേൽ, എം.പി ഗോപാലകൃഷ്ണൻ നായർ, പി.ഗോപകുമാർ, സച്ചിൻ മാത്യൂ, അനിയൻ പിള്ള, ടോമി മേക്കാട്ട്, സണ്ണി വയലുങ്കൽ, ജയപാൽ, ഷിബു വെള്ളക്കട, ജോൺസൻ കോത്തല, ചാച്ചൻ ളാക്കാട്ടൂർ, തോമസ്, രാജേന്ദ്രൻ തേരേട്ട്,സന്തോഷ് കല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.