ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കും.മോദി പ്രഭാവം മങ്ങും

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ മോദി പ്രഭാവം മങ്ങും . ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രീയങ്ക ഗാന്ധി നയിക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനുള്ള പ്രാചരണസമിതിയിലേക്കു പ്രിയങ്കാഗാന്ധിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ ചരട് വലികള്‍ ആരംഭിച്ചു കഴിഞ്ഞു.

മോഡി തരംഗത്തില്‍ തന്നെ ഊന്നി ഉത്തര്‍പ്രദേശ്‌ പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അത്കൊണ്ട് തന്നെ മോഡിയെ നേരിടാന്‍ യുവ നേതാവ് വേണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് പ്രിയങ്കയിലേക്ക് ചര്‍ച്ചകള്‍ സജീവമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത 15 ദിവസത്തിനകം പ്രിയങ്ക അംഗമായ പ്രചാരണസമിതി ആരംഭിക്കുമെന്നും പ്രചാരണം തുടങ്ങുമെന്നും കോണ്‍ഗ്രസിന്റെ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

Top