ബിജെപിയുടെ അവസാനമായിരിക്കുന്നു !… 2019 ലേക്ക് രാഹുലിന് പകരം പ്രിയങ്ക ഗാന്ധി !

പട്ന: പുതിയ ഫോർമുല വന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയുടെ അവസാനമായിരിക്കും .രാഹുൽ ഗാന്ധിക്ക് പകരം പ്രതിപക്ഷത്തെ നയിക്കാൻ ഇന്ദിരയുടെ കൊച്ചുമകൾ പ്രിയങ്ക ഗാന്ധി വരുന്നു…? 2019 ലോക്സഭാ തിരഞ്ഞെടുപ്പിനായി പുതിയ രാഷ്ട്രീയ സൂത്രവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് ആണ് രംഗത്ത് വന്നിരിക്കുന്നത് . രാഹുലിന് പകരം പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ചേരിയാണ് ലാലുവിന്റെ പ്രവചനം.സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവരെല്ലാം അണിനിരക്കുന്നു വിശാല സഖ്യമാണ് 2019 ലേക്കായി ലാലുമുന്നോട്ടുവെക്കുന്നത്.rahul-priyanka-up
പ്രതിപക്ഷ സഖ്യത്തെ രാഹുലിന് പകരം പ്രിയങ്ക നയിക്കണമെന്ന ലാലുവിന്റെ അഭിപ്രായപ്രകടനമാണ് ഇതില്‍ ശ്രദ്ധേയം.ബിഹാറില്‍ താനും നിതീഷും കൈകോര്‍ത്തതുപോലെ യുപിയില്‍ മായാവതിയും അഖിലേഷും ഒന്നിക്കുമെന്ന് തനിക്ക് ഉത്തമവിശ്വാസമുണ്ടെന്ന് ലാലു പറയുന്നു. 2014 ലില്‍ രണ്ടായി മത്സരിച്ചവരാണ് തങ്ങള്‍, അതുപോലെ മമത ബാനര്‍ജിയും, കെജ്രിവാളും, ഹര്‍ദിക് പട്ടേലും, മായാവതിയും, അഖിലേഷും, പട്നായിക്കും എല്ലാവരും അണിനിരക്കുന്ന വിശാല സഖ്യം അനിവാര്യമാണ്.അത് യാഥാര്‍ഥ്യമാകുന്ന ദിവസം ബിജെപിയുടെ അവസാനമായിരിക്കുമെന്നും പട്നയില്‍ ആര്‍ജെഡിയുടെ സ്ഥാപകദിനത്തില്‍ പ്രവര്‍ത്തകരോടായി ലാലുപറഞ്ഞു.

Top