ദാമ്പത്യ ജീവിതം തകര്‍ന്നു; ഇനിയുള്ള ജീവിതം മകന് വേണ്ടി: പ്രിയങ്ക

തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു പ്രിയങ്ക. തമിഴ് നിര്‍മാതാവ് ലോറന്‍സ് റാമിനൊപ്പമുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് താരം വിട്ടുനിന്നു. പക്ഷേ ആ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. നിയമപരമായി അവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ ഇനിയുള്ള തന്റെ ജീവിതം മകനു വേണ്ടിയാണെന്നാണ് പ്രിയങ്ക പറയുന്നത്. മോന്‍ ജനിച്ചതിനാലാണ് ഇടയ്ക്ക് സിനിമയില്‍ സജീവമാകാതിരുന്നത്. ഒന്ന് പിച്ചവച്ചു തുടങ്ങാതെ സിനിമയെന്നും പറഞ്ഞ് പോകാനാവില്ലായിരുന്നു. അതുകൊണ്ട് മനപ്പൂര്‍വ്വം ഞാന്‍ ബ്രേക്കെടുത്തതാണ്. അല്ലെങ്കിലും ഞാന്‍ ഒരുപാട് സിനിമകളില്‍ ഒരേ സമയം അഭിനയിച്ചിരുന്നില്ലല്ലോ. ഒരു വര്‍ഷത്തില്‍ ഒന്നോരണ്ടോ സിനിമ എന്ന കണക്കിലെ ഞാന്‍ ചെയ്തിട്ടുള്ളു. ജലം, കുമ്പസാരം തുടങ്ങിയ സിനിമകള്‍ ചെയ്യുമ്പോള്‍ മോനെയും ലൊക്കേഷനില്‍ കൊണ്ടുപോയിരുന്നു. ഇപ്പോള്‍ മുകുന്ദിന് നാലുവയസ്സായി. എല്‍.കെ.ജിയില്‍ ചേര്‍ക്കുകയും ചെയ്തു. ചില കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസ്സിലാകുകയും ചെയ്യുന്നുണ്ട്. പിന്നെ എന്റെ വീട്ടില്‍ അച്ഛനും അമ്മയും അവന്റെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്തുകൊള്ളും. മോന്റെ കംഫര്‍ട്ടനുസരിച്ചേ ഞാനിപ്പോള്‍ സിനിമയ്ക്കു ഡേറ്റ്‌സ് കൊടുക്കാറുള്ളുവെന്ന് പ്രിയങ്ക പറയുന്നു.

മോന്‍ വലിയ കുസൃതിക്കാരനാണ്. നല്ല സ്‌നേഹമാണ് അവന്. എന്നോട് ഭയങ്കര അറ്റാച്ച്‌മെന്റാണ്. സ്‌ക്കൂളില്‍ വിട്ടുതുടങ്ങിയതോടെ വേറൊരു ലോകംകൂടി മോന്‍ കാണുന്നു. മിക്കപ്പോഴും ഞാന്‍ തന്നെയായിരുന്നു മോനെ സ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരിച്ചു വിളിച്ചുകൊണ്ടുവരുന്നതുമൊക്കെ. അത് എന്റെ ഒരു സ്വകാര്യ സന്തോഷമാണ്. ഇപ്പോള്‍ എനിക്കെല്ലാം അവനാണ്. ഒന്നാലോചിച്ചാല്‍ ഞാന്‍ വളരെ റിലാക്‌സ്ഡാണ്. വീട്ടുകാരുടെ എല്ലാ സഹായങ്ങളും എനിക്ക് കിട്ടുന്നുണ്ട്. ഞാന്‍ പറഞ്ഞില്ലെ, മോനോടൊപ്പമുള്ള ജീവിതമായിരിക്കും ഇനി എനിക്കുള്ളതെന്ന് അവര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top