കൊച്ചി: സ്ത്രീകളായ ജീവനക്കാര്‍ക്ക് ദുരിതംമാത്രം സമ്മാനിക്കുന്ന സംസ്ഥാനത്തെ വന്‍കിട വസ്ത്ര സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ പ്രമുഖ വസ്ത്ര വിതരണക്കാര്‍ക്കെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങിയത്. അഗ്നി-ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങക്കെതിരെയാണ് അന്വേഷണം.
എ പ്രദീപ് കുമാര്‍, ഡികെ മുരളി, എഎം ആരിഫ്, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി ഈ മാസം എട്ടാം തിയതി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമുഖ വസ്ത്ര ശാലകളിലും ഗോഡൗണുകളിലും നടന്ന വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് നിയമസഭയെ ബോധിപ്പിച്ചത്
കൊച്ചി നഗരത്തിലെ പ്രമുഖ വസ്ത്ര വിതരണക്കാരായ ചെന്നൈ സില്‍ക്ക്‌സ്, ശീമാട്ടി, ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സ്, കല്ല്യാണ്‍ സില്‍ക്ക്‌സ്, കല്ല്യാണ്‍ കേന്ദ്ര എന്നിവിടങ്ങളില്‍ ശോചനീയ സാഹചര്യത്തില്‍ വനിതകള്‍ ജോലി ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. QV 01/ 16 EKM/ Labour, QV 02/16/EKM/Labour, QV 03/16/EKM/ Labour എന്നീ നമ്പറുകളിലായി മൂന്ന് സത്വരാന്വേഷണങ്ങള്‍ നടക്കുന്നതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ്, കല്ല്യാണ്‍ സാരീസ്, പോത്തീസ് ടെക്‌സ്‌റ്റൈല്‍സ് എന്നിവടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കെട്ടിട നിര്‍മ്മാണത്തില്‍, കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍സിന്റെ (കെ.എം.ബി.ആര്‍) ലംഘനം ഉള്ളതായും അഗ്നി സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കുന്നില്ലെന്നും വ്യക്തമായി. തൊഴിലാളികള്‍ക്കാവിശ്യമായ ഇരിപ്പടങ്ങള്‍, ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കിയിട്ടില്ലെന്നുമാണ് കണ്ടെത്തല്‍. QV 17/16/TVM, QV 18/16/TVM, QV 19/16/TVM എന്നീ നമ്പരുകളിലായി ഈ സ്ഥാപനങ്ങളെക്കുറിച്ച് സത്വരാന്വേഷണങ്ങള്‍ നടക്കുന്നതായാണ് മുഖ്യമന്ത്രി നിയമസഭയെ കഴിഞ്ഞ ദിവസം ബോധിപ്പിച്ചത്.
തിരുവനന്തപുരം ഫോര്‍ട്ട് സോണല്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയുമായി ബന്ധപ്പെട്ട്, അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സില്‍ നടത്തിയ പരിശോധനയില്‍ പാര്‍ക്കിംങ് ഏരിയയില്‍ ഇലക്ട്രിക്കല്‍ കമ്പ്യൂട്ടര്‍ റൂമുകള്‍ പണിതതായി അന്വേഷണ സംഘത്തിന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. കെ.എം.ബി.ആര്‍ 1999 ചട്ടം 117 ന്റെ ലംഘനമാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഝഢ 23/2015/ടകഡ2 നമ്പറിലായി സത്വരാന്വേഷണം നടക്കുന്നതായാണ്
റിപ്പോര്‍ട്ടില്‍ പറയുന്നത്.