നടിയെ ആക്രമിച്ചത് മയക്കുമരുന്ന് നല്‍കി; നിര്‍മാതാവിനെ പൊക്കി

നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നിര്‍മാതാവാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് സിനിമകള്‍ നിര്‍മിച്ച ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തോളം നീണ്ട പീഡനമാണ് തനിക്കെതിരേ നടന്നതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. കേരളത്തിലടക്കം നടിമാര്‍ ആക്രമിക്കപ്പെട്ട കേസ് വന്‍ ചര്‍ച്ചയായിരിക്കെയാണ് ബോളിവുഡിലും സമാനമായ സംഭവം ഏറെ വിവാദമാകുന്നത്. നടിയെ ആക്രമിക്കുക മാത്രമല്ല നിര്‍മാതാവ് കരീം മൊറാനിക്കെതിരായ കേസ്. മാസങ്ങളോളം വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം. ഹൈദരാബാദ് പോലീസാണ് മൊറാനിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് നടപടി. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെയാണ് പോലീസ് കരീം മൊറാനിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇളവ് ഒഴിവാക്കുകയായിരുന്നു. 2015 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള കാലയളവിലാണ് നടിയെ കരീം മൊറാനി പീഡിപ്പിച്ചതത്രെ. മയക്കുമരുന്ന് നല്‍കി പല തവണ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു. നടിയുടെ നഗ്ന ചിത്രങ്ങളും കരീം മൊറാനി എടുത്തിരുന്നുവത്രെ. ഇക്കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ഷാരൂഖ് ഖാന്‍ അഭിനയിച്ച ചെന്നൈ എക്‌സ്പ്രസ് അടക്കം ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ് കരീം മൊറാനി. ഇദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണം സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്.

തെലങ്കാന സെഷന്‍സ് കോടതി ഈ വര്‍ഷം ആദ്യത്തില്‍ കരീം മൊറാനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ മറ്റൊരു കേസില്‍ പ്രതിയായിരുന്നുവെന്ന കാര്യം മറച്ചുവച്ചത് പിന്നീട് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. വിവാദമായ ടു ജി അഴിമതി കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് കരീം മൊറാനി. ഇക്കാര്യം കോടതിയില്‍ നിന്ന് മറച്ചുവച്ചാണ് പ്രതി മുന്‍കൂര്‍ ജാമ്യം നേടിയതെന്ന് കോടതി പിന്നീട് കണ്ടെത്തി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം കോടതി തടഞ്ഞു. ഇക്കാര്യം ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് കരീം മൊറാനി സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി വെള്ളിയാഴ്ച കരീം മൊറാനിയുടെ ഹര്‍ജി തള്ളി. തുടര്‍ന്നാണ് നിര്‍മാതാവാനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടു ജി അഴിമതിക്കേസില്‍ ഏതാനും മാസങ്ങള്‍ ജയിലില്‍ കിടന്ന വ്യക്തിയാണ് കരീം മൊറാനി. കേസില്‍ വിചാരണ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top