കൊച്ചി:കൊച്ചിയില്‍ ഗുണ്ടാ ആക്രമണം. പ്രമുഖ സിനിമാ നിര്‍മാതാവ് മഹാ സുെബെറിനെതിരേയാണ് ഗുണ്ടാ ആക്രമണം നടന്നത് .ചെവിക്കു പിന്നില്‍ തലയ്‌ക്കു പൊട്ടലേറ്റ സുെബെറിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ആക്രമണത്തില്‍ ചലച്ചിത്ര നിര്‍മാതാവിനു മാത്രമല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കും ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും പരുക്ക് പറ്റി. പതിനഞ്ചോളം വരുന്ന യുവാക്കളുടെ ആക്രമണത്തില്‍ നിര്‍മാതാവ് മഹാ സുബൈര്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, തമ്മനം ഇടശ്ശേരി മാന്‍ഷന്‍ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രകാശ് എന്നിവര്‍ക്കാണു പരുക്കേറ്റത്.
തലയ്ക്കും വലതു ചെവിയ്ക്കും പരുക്കേറ്റ സുബൈറിനെയും തലയ്ക്കു മാരകമായി ക്ഷതമേറ്റ പ്രകാശിനെയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തോടെയാണു സംഭവം. വിവരമറിഞ്ഞ് നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.
ഹോട്ടലിലെ ബീയര്‍ പാര്‍ലറിലിരുന്നു മദ്യപിക്കുകയായിരുന്ന യുവാക്കള്‍ അക്രമാസക്തരാവുകയും സെക്യുരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് വിവരം. ‘ആകാശ മുട്ടായി’ സിനിമയുടെ പ്രൊഡക്ഷന്‍ സംഘം താമസിക്കുന്ന ഹോട്ടലിലേക്ക് കാറില്‍ വന്നിറങ്ങിയ സുബൈറിനെ നോ പാര്‍ക്കിങ് ബോര്‍ഡ് ഉപയോഗിച്ചാണു തലയ്ക്ക് അടിച്ചത്.
സംഘം രാവിലെ മുതല്‍ ഇവിടത്തെ ബാറിലുണ്ടായിരുന്നതായി സൂചനയുണ്ട്. ആക്രമണത്തില്‍ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനും പരുക്കേറ്റു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും പരുക്ക് സാരമുള്ളതല്ലെന്നും സുെബെറിന് ഒരു ദിവസം ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവമറിഞ്ഞ് നിര്‍മാതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ആശുപത്രിയിലെത്തി. സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് ആശുപത്രിയിലെത്തി സുെബെറില്‍നിന്നു മൊഴിയെടുത്തു.