ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതം വന്നേക്കുമോ എന്ന് ആശങ്ക; കോടീശ്വരനായ 72കാരനെ ഉപേക്ഷിച്ച് പുതിയ വരനെ തേടി പോണ്‍ താരം; വിവാഹത്തിന് മുമ്പുള്ള 33കാരിയുടെ പ്രധാന ആവശ്യങ്ങള്‍ ഇതാണ്

കോടീശ്വരനെ വിവാഹം ചെയ്ത 33കാരിയായ പോണ്‍താരം വീണ്ടും വിവാഹിതയാകുന്നു. തായ് സുന്ദരിയായ പോണ്‍ താരം നോങ് നാറ്റാണ് ആരാധകരെ നിരാശയിലാഴ്ത്തി 72കാരനായ വ്യവസായി ഹാരോള്‍ഡ് ജെനിങ്‌സ് നെസ്‌ലാന്‍ഡിനെ വിവാഹം ചെയ്യുകയും പോണ്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ഇരട്ടിപ്രായമുള്ള ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടിയിരിക്കുകയാണ് നോങ് നാറ്റ്.2012ലാണ് ഇരുവരും വിവാഹിതരായത്. ബുദ്ധമതം സ്വീകരിച്ച ശേഷമാണ് ബിസിനസുകാരനായ ഹാരോള്‍ഡിനെ നാറ്റ് വിവാഹം ചെയ്തത്. ലൈംഗികബന്ധത്തിിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി നോങ് പറയുന്നത്.  എന്നാല്‍ വീണ്ടും വിവാഹിതയാകുമ്പോള്‍ നോങ് ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ തയ്യാറാണെങ്കിലും വിവാഹത്തിന് മുമ്പ് വരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്റ്റേറ്റ്‌മെന്റ് വിവരങ്ങളും നോങിന് കാണണം. യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെയാണ് നോങ് ഹാരോള്‍ഡില്‍ നിന്നും വിവാഹമോചനം നേടിയത്. ഇതാണ് ഇനി വിവാഹിതയാകുമ്പോള്‍ തനിക്ക് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ളവ കാണണമെന്ന് പറഞ്ഞിരിക്കുന്നതിന് പിന്നിലെ കാരണം. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള ഒരാളെ മാത്രമേ തനിക്ക് വിവാഹം ചെയ്യാന്‍ സാധിക്കൂ. നോങ് പറയുന്നു. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും താനും ഹാരോള്‍ഡും നല്ല സുഹൃത്തുക്കളാണ്. എന്തെങ്കിലും ഒരാവശ്യമുണ്ടായാല്‍ ഇപ്പോഴും ഹാരോള്‍ഡിനെ വിളിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നും നോങ് പറയുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഡിസൈനിങ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമാണ് ഹാരോള്‍ഡ്. കണ്‍സ്ട്രക്ഷന്‍ രംഗത്ത് വന്‍വിജയം നേടിയിട്ടുള്ള ആര്‍ക്കിട്ടെക്ട് കൂടിയാണ് ഈ 72കാരന്‍. കഴിഞ്ഞവര്‍ഷമായിരുന്നു ഇരുവരും വിവാഹമോചിതരായത്. മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നോങ് ഹോട്ട് ഗ്ലാമര്‍ വേഷങ്ങളിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. തന്റെ ജീവിതശൈലിയുമായി ഒത്തുപോകുന്ന ഒരാളെയാണ് വരനായി താന്‍ നോക്കുന്നെന്നും അതിനൊത്ത സാമ്പത്തികം അയാള്‍ക്കുണ്ടാകണമെന്നും നോങ് വ്യക്തമാക്കുന്നു.

Top