12 വര്‍ഷങ്ങള്‍ക്കിടെ 10,000 പുരുഷന്മാരെ പ്രാപിച്ച് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ .വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്മാരുടെ മനോനില എന്താണ് ?താനെങ്ങനെ വേശ്യാലയത്തില്‍ എത്തിയെന്നും തുടര്‍ന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങളും തുറന്നു പറയുകയാണ് മെല്‍ബണിലെ 39 കാരിയായ ഗൈ്വനെത്ത് മോണ്‍ടെനെഗ്രോ. 18 ആം വയസില്‍ ഒരു സംഘത്തിന്റെ അതിക്രൂരമായ ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വേശ്യാവൃത്തി തൊഴിലാക്കി സ്വീകരിക്കാന്‍ നിര്‍ബന്ധിതയായ യുവതിയാണിവര്‍.
വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന് വന്നിരുന്ന ഒരു യുവതിയുടെ ജീവിതം ഇതോടെ മാറി മറിയുകയായിരുന്നു. തുടര്‍ന്ന് 12 വര്‍ഷങ്ങള്‍ക്കിടെ ഇവര്‍ കിടക്ക വിരിച്ചിരിക്കുന്നത് 10,000 പുരുഷന്മാര്‍ക്കാണ്. ഈ അനുഭവങ്ങളെ അടിസ്ഥാനമാക്കി വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്മാരുടെ മനോനിലയെക്കുറിച്ച് ഈ യുവവതി അനുഭവക്കുറിപ്പുകളെഴുതിയിട്ടുമുണ്ട്
ലൈംഗികത്തൊഴില്‍ രംഗം വിട്ട് മറ്റൊരു തൊഴില്‍ ചെയ്ത് ജീവിക്കുകയാണ് യുവതിയിപ്പോള്‍. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ക്ക് എന്താണ് വേണ്ടതെന്ന് സ്ത്രീകളെ പഠിപ്പിക്കുന്നതാണ് മോണ്‍ടെനെഗ്രോയുടെ അനുഭവക്കുറിപ്പുകള്‍. പുരുഷന്മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്ന് അവര്‍ വിവരിക്കുന്നുണ്ട്. ഇവ ഏവരെയും അതിശയിപ്പിക്കുക തന്നെ ചെയ്യും. തന്റെ 18ആം വയസില്‍ ഒരു ക്ലബില്‍ മദ്യപിച്ചിരിക്കുമ്പോഴായിരുന്നു ഈ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അന്ന് ആറ് മുതല്‍ എട്ട് പുരുഷന്മാര്‍ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നാണ് മോണ്‍ടെനെഗ്രോ വെളിപ്പെടുത്തുന്നത്.
തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതായതോടെ ഈ യുവതി ലൈംഗിക തൊഴില്‍ മേഖലയിലേക്ക് സധൈര്യം പ്രവേശിക്കപ്പെടാന്‍ നിര്‍ബന്ധിതയായി.ആദ്യമായി പണത്തിന് വേണ്ടി സ്വയം വിറ്റപ്പോഴുള്ള അനുഭവം വിചിത്രമായിരുന്നുവെന്ന് മോണ്‍ടെനെഗ്രോ വിവരിക്കുന്നുണ്ട്. ഒരിക്കല്‍ ഇത്തരത്തില്‍ പണത്തിന് വേണ്ടി ലൈംഗികത വിറ്റാല്‍ അതൊരിക്കലും തിരിച്ചെടുക്കാനാവില്ലെന്നും ഈ യുവതി പറയുന്നു. സ്വന്തം ചിന്തകളും സ്വപ്നങ്ങളും മാറ്റി വച്ചാണിതിന് ഇറങ്ങുന്നതെന്നും അപ്പോള്‍ സ്വയം അറപ്പ് തോന്നുമെന്നും മോണ്‍ടെനെഗ്രോ വെളിപ്പെടുത്തുന്നു.
12 വര്‍ഷത്തോളം ലൈംഗികത്തൊഴില്‍ മേഖലയില്‍ നിന്നപ്പോള്‍ മോശമല്ലാത്ത രീതിയില്‍ പണം സമ്പാദിക്കാന്‍ ഈ യുവതിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും നല്ല തുണിത്തരങ്ങള്‍ക്കും യാത്രകള്‍ക്കുമായി ചെലവാകുകയും ചെയ്തിരുന്നു. ഒരു മണിക്കൂറിന് 500 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെ ഈടാക്കിയിരുന്നു. പേര് കേട്ട അഭിഭാഷകര്‍, രാഷ്ട്രീയക്കാര്‍, സംഗീതജ്ഞര്‍, തുടങ്ങിയവര്‍ക്കൊപ്പം ബോറ ബോറ പോലുള്ള മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് താന്‍ പറക്കുക പതിവായിരുന്നുവെന്നും മോണ്‍ടെനെഗ്രോ വെളിപ്പെടുത്തുന്നു.
ഈ തൊഴില്‍ ഒരു മയക്ക് മരുന്ന് പോലെയാണെന്നും അതാണ് വളരെക്കാലം ഇതില്‍ തുടര്‍ന്നതെന്നും ഇതിലൂടെ തനിക്ക് ലോകമാകമാനം പറന്ന് നടക്കാന്‍ സാധിച്ചുവെന്നും ഇവര്‍ പറയുന്നു. തന്റെ അടുത്തെത്തുന്ന മിക്ക പുരുഷന്മാരും അവരുടെ പുരുഷത്വത്തിന് വന്‍ പ്രാധാന്യമാണ് കല്‍പ്പിച്ചിരുന്നത്. പണം നല്‍കുന്നതിനാല്‍ അത് പരമാവധി മുതലാക്കാനായിരിക്കും പലരും ശ്രമിക്കുന്നത്. എന്നാല്‍ ആ വെപ്രാളത്തില്‍ തന്നെ പലരും നിരാശരാകുകയും ചെയ്യും.തങ്ങളുടെ നിയമാനുസൃതപങ്കാളികളുടെ അടുത്ത് ഷണ്ഡത്വം അനുഭവപ്പെട്ട നിരവധി പേര്‍ തനിക്കടുത്തെത്തിയിരുന്നു. ചിലര്‍ക്ക് ലൈംഗികവൃത്തി ചെയ്യുന്നതിനേക്കാള്‍ സ്ത്രീകളെ നിയന്ത്രിക്കുന്നതിനാണ് താല്‍പര്യമെന്നും തന്റെ അടുത്തെത്തിയ വരില്‍ നിരവധി പേര്‍ അക്കൂട്ടത്തില്‍ പെട്ടവരുമുണ്ടായിരുന്നുവെന്ന് മോണ്‍ടെനെഗ്രോ പറയുന്നത്.