കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകളുടെ മറവില്‍ കുവൈത്തില്‍ നടക്കുന്ന ഞെട്ടിക്കുന്ന കാര്യങ്ങള്‍. പുരുഷന്‍മാരെ സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ച് ജോലി ചെയ്യിക്കുന്നു. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ ഏഷ്യന്‍ വംശജരാണ്. ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. കുറ്റകരമായ രീതിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച നാല് പേരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഒരു കുവൈത്ത് പൗരനും മൂന്ന് ഏഷ്യക്കാരുമാണ് പിടിയിലായത്. ജോലിക്കെടുക്കുന്ന പുരുഷന്‍മാരെ സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് പാര്‍ലറില്‍ നിര്‍ത്തിയിരുന്നത്. ഇവര്‍ ഇടപാടുകാര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണമായിരുന്നു. 26 പേരെ പോലീസ് പാര്‍ലറുകളില്‍ നിന്ന് മോചിപ്പിച്ചു.
ഇവരെ മോശമായ പല ജോലികളും എടുപ്പിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ റെയ്ഡ് പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. അതിനിടെയാണ് പുതിയ അറസ്റ്റ്.സ്ത്രീ വേഷത്തില്‍ ജോലി ചെയ്യിപ്പിക്കുന്ന പുരുഷന്‍മാര്‍ ഇടപാടുകാര്‍ക്ക് വേണ്ടി പ്രത്യേക ജോലികള്‍ ചെയ്യണമെന്ന് നാല് പേരും നിര്‍ബന്ധിച്ചിരുന്നുവത്രെ. കുവൈത്ത് മാധ്യമമായ അല്‍ റായ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
26 യുവാക്കളെയാണ് ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്. ഈ സംഭവത്തില്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കുവൈത്തില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ലൈംഗിക വ്യാപാരം നാലംഗ സംഘം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. 26 ഏഷ്യക്കാരെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തുന്നുവെന്ന വിവരവും ലഭിച്ചിരുന്നു. 26 യുവാക്കളെയാണ് ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്. ഈ സംഭവത്തില്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കുവൈത്തില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ലൈംഗിക വ്യാപാരം നാലംഗ സംഘം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. 26 ഏഷ്യക്കാരെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തുന്നുവെന്ന വിവരവും ലഭിച്ചിരുന്നു.
തങ്ങളെ കൊണ്ട് നിര്‍ബന്ധിച്ചാണ് ഇത്തരം ജോലികള്‍ ചെയ്യിച്ചിരുന്നതെന്ന് ഇരകള്‍ പോലീസിനോട് പറഞ്ഞു. ഇടപാടുകാര്‍ക്ക് ലൈംഗിക ഉപയോഗത്തിന് വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. മേയ്ക്കപ്പിട്ട് സ്ത്രീകളുടെ വേഷത്തിലാണ് ജോലി ചെയ്യിച്ചിരുന്നതെന്നും ഇരകള്‍ മൊഴി നല്‍കി. വാതിലുകള്‍ ഒഴിവാക്കണം മസാജ് കേന്ദ്രങ്ങള്‍ക്ക് നേരത്തെ സ്വകാര്യത നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്ലാ പാര്‍ലറുകളും വാതിലുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഭരണകൂടം.
സ്വകാര്യത ദുരുപയോഗം ചെയ്യുന്നതായി സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചും പാര്‍ലറുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആണ്‍കുട്ടികളെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തി.സ്വവര്‍ഗ ലൈംഗികത കുവൈത്തില്‍ കുറ്റകരമാണ്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണത്. അറസ്റ്റിലായവരുടെ മേല്‍ കടുത്ത വകുപ്പുകള്‍ ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 മസാജ് പാര്‍ലറുകള്‍ പൂട്ടിച്ചു കുവൈത്തില്‍ ഈവര്‍ഷം ആഗസ്ത് വരെ 22 മസാജ് പാര്‍ലറുകള്‍ പോലീസ് അടച്ചുപൂട്ടിയിരുന്നു. സ്വവര്‍ഗ ലൈംഗികത കുറ്റം ആരോപിച്ച് 76 പേരെ നാടുകടത്തുകയും ചെയ്തു. ഇത്തരം മസാജ് കേന്ദ്രങ്ങളില്‍ വ്യാപകമായ റെയ്ഡ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.