ക്രൈം ഡെസ്‌ക്
നെയ്‌റോബി: ലോകം കണ്ട ഏറ്റവും വലിയ വ്യഭിചാരശാലയിലെ ക്രൂരമായ പീഡനമുറകൾ അടക്കമുള്ളവ ലോകത്തിനു മുന്നിൽ പുറത്തായി. ജോലി വാഗ്ദാനം നൽകി ആയിരത്തോളം യുവതികളെ കുടുക്കിയ വൻമാഫിയ സംഘത്തെയാണ് സ്‌പെയിനിലെ പ്രധാന ടൂറിസം കേന്ദ്രമായ ലിബ്‌സിയയിൽ കുടുക്കിയത്.
16
മുതൽ 24 വയസുവരെ പ്രായമുള്ള പെൺകുട്ടികളെയാണ് സംഘം ജോലി വാഗ്ദാനം ചെയേതു കുടുക്കിയത്. സംഘത്തിന്റെ പിടിയിൽപ്പെട്ടവരിൽ ഇന്ത്യക്കാരായ പെൺകുട്ടികളും ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. സംഘത്തെ കുടുക്കിയതിനു പിന്നിൽ പ്രവർത്തിച്ചതാവട്ടെ മാഫിയ സംഘത്തില് നിന്നും രക്ഷപെട്ട 24കാരിയായ പെൺകുട്ടിയായിരുന്നു.
ലിബ്‌സയിലെ പതിന്നാലോളം ബീച്ചുകളും ഇവിടുത്തെ റിസോർട്ടുകളും കേന്ദ്രീകരിച്ചായിരുന്നു വ്യഭിചാര ശാല പ്രവർത്തിച്ചിരുന്നത്.
ലിബ്‌സിയയിലെ പ്രധാന വ്യഭിചാര ശാലയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പതിനാറു പെൺകുട്ടികളെയാണ് കണ്ടെത്തി രക്ഷപെടുത്തിയത്. ഈ പതിനാറ് പെൺകുട്ടികളും ഇടുങ്ങിയ മുറിയിൽ ഒന്നിച്ചാണ് കിടന്നിരുന്നത്. മറ്റുള്ള മുറികളിൽ ഇടപാടുകാർ എത്തുമ്പോൾ ഇവരെ മുറിയ്ക്കുള്ളിലേയ്ക്കു കയറ്റി വിടുകയാണ് ചെയ്തിരുന്നു. ഒരു ദിവസം പത്തു മുതൽ പന്ത്രണ്ടു വരെ ഇടപാടുകാർ ഇവരിൽ പലർക്കും ഉണ്ടാകും. പതിനാല് മുതൽ 18 മണിക്കൂർ വരെയാണ് ഇവർക്കു ലൈംഗിക തൊഴിലെടുക്കേണ്ടി വന്നിരുന്നത്.
ഒരു ദിവസം ആയിരം യൂറോ വീതം (ഏതാണ്ട് 75,000 ഇന്ത്യൻ രൂപ) വരുമാനം കണ്ടെത്തിയങ്കിൽ മാത്രമേ ഇവർക്കു ഭക്ഷണം നൽകുമായിരുന്നുള്ളൂ. അതിരാവിലെ തങ്ങളുടെ പരിധിയിലുളള ബീച്ചിലേയ്ക്കു ഇവരെ വ്യഭിചാര ശാലയുടെ വാഹനത്തിൽ എത്തിക്കും. തുടർന്നു ഇടപാടുകാരെ കണ്ടെത്തി ഈ ബീച്ചിൽ തന്നെയുള്ള ഇവരുടെ മുറിയിൽ എത്തണം. ഇവിടെ നിൽക്കുന്ന ഇടനിലക്കാരനാണ് ഇവരിൽ നിന്നു പണം വാങ്ങുന്നത്. തുടർന്നു ആവശ്യക്കാരൻ മടങ്ങിയാൽ തൊട്ടു പിന്നാലെ ഇവർ അടുത്ത ആളെ തേടി ജോലിയ്ക്കിറങ്ങണമെന്നാണ് അന്ത്യശാസനം.
ഒരു ദിവസം ജോലി ചെയതു ആയിരം യൂറോ സമ്പാദിച്ചില്ലെങ്കിൽ ക്രൂരമായ പീഡനമുറകളാണ് ഇവിടെ ജോലിചെയ്യുന്ന ലൈംഗിക തൊഴിലാളികൾക്കു നേരിടേണ്ടി വരുന്നത്. കൈകാലുകൾ കെട്ടിത്തൂക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ മെഴുകുതിരി കത്തിച്ച് ഉരുക്കി ഒഴിക്കുകയും, കത്തിച്ച ടയർ ഉപയോഗിച്ച് ശരീരത്തിൽ അടിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ക്രൂരമായ പീഡനരീതികളാണ് ഇവിടെ നടന്നിരുന്നു. ഇറ്റാലിയൻ വംശജയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്തു ഇവിടെ എത്തിക്കുകയായിരുന്നു. എന്നാൽ, ആദ്യ ഒരാഴ്ച ഇവരെ ലൈംഗിക തൊഴിലിനു അയച്ചിരുന്നില്ല. വ്യഭിചാര ശാലയിൽ നിർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനായിരുന്നു ശ്രമം. എന്നാൽ, ഇവരുമായി സഹകരിക്കുന്നു എന്ന വ്യാജേനെ പെൺകുട്ടി ഇവിടെ നിന്നു ആദ്യമായി ഒരു ദിവസം ബീച്ചിലേയ്ക്കു ഇറങ്ങുകയായിരുന്നു. തുടർന്നു ഇടപാടുകാരെ തിരയാനെന്ന വ്യാജേനെ ഇവർ ഇവിടെ നിന്നും സ്ഥലം വിട്ടു. ഈ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം വ്യഭിചാര സംഘത്തിന്റെ താവളങ്ങൾ റെയ്ഡ് ചെയ്ത് പെൺകുട്ടികളെ രക്ഷപെടുത്തിയത്.