തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലും ടിവി ചാനലിലെ പാചക പരിപാടിയുടെ അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരേ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ശക്തമാകുന്നു. കോളജില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം ശക്തമായതോടെ ലക്ഷ്മി നായര്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ ഇതൊക്കെയാണ്- പേരൂര്‍ക്കടയില്‍ കുടപ്പനക്കുന്ന് റോഡിലായി പ്രവര്‍ത്തിക്കുന്ന കേരളാ ലോ അക്കാദമിയില്‍ മൂന്നു ബാച്ചുകളിലായി 1000ഓളം വിദ്യാര്‍ഥികളാണു പഠിക്കുന്നത്. ഇതില്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം കോഴ്‌സുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രവേശനം എന്ന ചട്ടം ലോ അക്കാദമി കാറ്റില്‍പ്പറത്തുകയാണ് .
തോന്നിയതുപോലെയാണു വിദ്യാര്‍ഥി പ്രവേശനം. സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രാമുഖ്യം നല്‍കാതെ എല്ലാം കോളജ് തന്നെയാണു നടത്തുന്നത്. മൂന്നു വര്‍ഷ എല്‍എല്‍ബിക്കുള്ള ഈവനിംഗ് ബാച്ചിനും സര്‍ക്കാര്‍ ക്വാട്ട നടപ്പാക്കുന്നില്ല. ഇതോടൊപ്പം, അധ്യാപക നിയമനത്തിലും യുജിസി മാനദണ്ഡത്തിന്റെ ശക്തമായ ലംഘനമാണു കോളജില്‍ അരങ്ങേറുന്നത്. 50 ശതമാനം അധ്യാപകര്‍ സ്ഥാപനത്തിലെ തന്നെ സ്റ്റാഫ് ആയിരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇതു പാലിക്കുന്നില്ല. ലോ അക്കാദമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യത്തിനില്ലെങ്കിലും പെണ്‍കുട്ടികളുടെ മൂത്രപ്പുരകളില്‍ വരെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടത്രേ.