
കൊച്ചി:കോമന്‍വെല്‍ത്ത് തലവന്മാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ലണ്ടനിലെത്തിയ മോദിക്കുനേരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. കത്വ, ഉന്നവ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് മോദിക്കുനേരെ പ്രതിഷേധം ഉയര്‍ന്നത്. ഇന്ത്യയില്‍ നടക്കുന്ന ദളിത് ന്യൂനപക്ഷ ആക്രമണങ്ങളില്‍ പ്രതിഷേധവുമായിട്ടാണ് വിവധസംഘടനകള് രംഗത്തുവന്നത്. മോദിയെ വിമര്‍ശിച്ച് പ്ലക്കാര്‍ഡുകളും ഏന്തിയിരുന്നു.ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രതിഷേധക്കാർക്ക് വൻ പ്രചാരവും ലഭിച്ചു. മോദി ബ്രിട്ടനിൽ തങ്ങുന്ന മൂന്നുദിവസവും പ്രതിഷേധങ്ങളുമായി ലണ്ടൻ നഗരത്തിൽ തുടരാനാണ് വിവിധ പ്രതിഷേധക്കാരുടെ തീരുമാനം
ഇന്ത്യയിൽ ബിജെപിയെ അപ്പാടെ പ്രതിക്കൂട്ടിലാക്കുകയും പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടുകയും ചെയ്ത കഠ്വയിലെ എട്ടുവയസുകാരി ബാലികയുടെ കൊലപാതകം യുറോപ്പിലും മോദിയെ വേട്ടയാടുകയാണ്. ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്കും കുടുംബത്തിനും നീതിതേടിയുള്ള പ്രതിഷേധം മറ്റെല്ലാ പ്രതിഷേധങ്ങളേക്കാൾ വേറിട്ടുനിന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ഫ്ലക്സും മോദിക്ക് സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടൻ നഗരത്തിലൂടെ സഞ്ചരിക്കുന്ന വാഹനം രാജ്യത്തിന്റെ തലതാഴ്ത്തുന്നതായി. രണ്ടുദിവസത്തെ സ്വീഡീഷ് സന്ദർശനത്തിനിടെ സ്റ്റോക്ക്ഹോമിലും കശ്മീർ പെൺകുട്ടിയുടെ പേരിൽ മോദിക്കെതിരേ പ്രതിഷേധമുയർന്നിരുന്നു.
ആർക്കും പ്രതിഷേധിക്കാൻ വിലക്കില്ലാത്ത ബ്രിട്ടനിൽ വരുംദിവസങ്ങളിൽ ഈ പ്രതിഷേധാഗ്നിക്ക് ശക്തികൂടുമെന്നാണ് വിലയിരുത്തൽ. മോദിയെ ഭീകരനായും കൊലപാതകിയായും വിശേഷിപ്പിക്കുന്ന ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ ലണ്ടൻ നഗരത്തിൽ അണിനിരക്കുന്നത്.
ന്യൂനപക്ഷങ്ങളും ദളിതരും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗസ് ഓഫ് ലോഡ്സിലെ അംഗമായ നസീർ അഹമ്മദും പ്രതിഷേധവുമായി രംഗത്തുണ്ട്. കാശ്മീർ, പഞ്ചാബ്, നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിയാണ് നസീറിന്റെ പ്രതിഷേധം. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ആനകളെ വളർത്തുന്നതും എഴുന്നള്ളിക്കുന്നതും നിർത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ ഫോർ എലഫന്റ്സും മോഡിക്കെതിരേ പ്രതിഷേധിക്കാൻ തയാറെടുക്കുന്നു.
ഇതിനിടെ ഇന്നു വൈകിട്ട് വെസ്റ്റ് മിനിസ്റ്റർ സെൻട്രൽ ഹാളിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രതിനിധിസമൂഹത്തെ അഭിസംബോധന ചെയ്യുന്ന മോദിക്ക് ജയ് വിളികളുമായി സെൻട്രൽ ഹാളിനു പുറത്ത് ആയിരക്കണക്കിനു മോദി ആരാധകർ തടിച്ചുകൂടുമെന്നാണ് പ്രതീക്ഷ. പ്രതിഷേധ സ്വരങ്ങളെ ഇങ്ങനെ അപ്രസക്തമാക്കാനാണ് സംഘാടകരായ യൂറോപ്പ് ഇന്ത്യ ഫോറം പ്രവർത്തകരുടെ തീരുമാനം.
അതേസമയം ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ച നടത്തി.ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനോടു വിടപറഞ്ഞ ബ്രിട്ടന് ഇനി വ്യാപാരശൃഖല ശക്തിപ്പെടുത്താന്‍ കോമണ്‍വെല്‍ത് രാഷ്ട്രങ്ങളാണ് ആശ്രയം. ഇതിനുള്ള മാര്‍ഗങ്ങള്‍ മുഖ്യമായും തേടുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിനെത്തിയ നരേന്ദ്രമോദി മേയുമായി നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദം, അനധികൃത കുടിയേറ്റം എന്നിവയും വിഷയമായി.